ജിതിനുമായി ഇന്നലെ നടത്തിയ തെളിവെടുപ്പിലും ചോദ്യം ചെയ്യലിലും നിർണായക തെളിവുകള്‍ കിട്ടി; എ.കെ.ജി.സെൻറർ ആക്രമണക്കേസിൽ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും

എ.കെ.ജി.സെൻറർ ആക്രമണക്കേസിൽ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുവനൊരുങ്ങുകയാണ് . കേസിൽ ഇപ്പോള്‍ പിടിലായ യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്‍റ് ജിതിനുമായുളള ബന്ധത്തിൻെറ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലെത്തിയത്. ജിതിനുമായി ഇന്നലെ നടത്തിയ തെളിവെടുപ്പിലും ചോദ്യം ചെയ്യലിലും നിർണായക തെളിവുകള്‍ കിട്ടിയെന്നാണ് ക്രൈം ബ്രാഞ്ച് അറിയിച്ചിരിക്കുന്നത്. ഇതിൻെറ അടിസ്ഥാനത്തിൽ സുഹൈൽ ഉള്‍പ്പെടെയുള്ളവർക്ക് നോട്ടീസ് നൽകാനുള്ള തീരുമാനത്തിലാണ് ഇപ്പോൾ എത്തിയിരിക്കുന്നത്.
എകെജി സെൻറർ ആക്രമിച്ച സമയം ജിതിൻ ധരിച്ചിരുന്ന ഷൂസ് ക്രൈം ബ്രാഞ്ചിന് ലഭിച്ചുവെന്നാണ് വിവരം. മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ വധിക്കാൻ ശ്രമിച്ച കേസിലും സുഹൈൽ ഷാജഹാനെ ചോദ്യം ചെയ്യാൻ പൊലീസ് നോട്ടീസ് നൽകിയിരുന്നു. രണ്ടു പ്രാവശ്യം നോട്ടീസ് നൽകിയെങ്കിലും സുഹൈൽ ഷാജഹാൻ ഹാജരായിരുന്നില്ല
അതേസമയം അറസ്റ്റിലായ ജിതിൻ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ആണെന്നും അയാൾ കുറ്റക്കാരനല്ലെന്നും മനപ്പൂർവം പോലീസ് ഉണ്ടാക്കിയ കള്ളക്കഥയാണ് ഇതെന്നും കെ സുധാകരൻ അടക്കമുള്ള കോൺഗ്രസ് പ്രതിനിധികൾ പ്രതികരിച്ചിരുന്നു. പ്രതി ജിതിനും അത്തരത്തിൽ ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്.ജിതിനെ ജനറൽ ആശുപത്രിയിൽ കൊണ്ട് വന്നു വൈദ്യ പരിശോധന നടത്തി തിരികെ കൊണ്ടുപോകുമ്പോഴായിരുന്നു മാധ്യമങ്ങളോട് പ്രതികരിച്ചത്. കുറ്റം ചെയ്തിട്ടില്ലെന്ന് ജിതിൻ പറഞ്ഞു .
പൊലീസ് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുകയായിരുന്നു . താൻ കുറ്റം സമ്മതിച്ചു എന്ന് പറയുന്നത് കളവ് ആണ് . കഞ്ചാവ് കേസിലടക്കം ഉൾപ്പെടുത്തുമെന്നായിരുന്നു പൊലീസ് ഭീഷണി . കൂടെ ഉള്ളവരെ കേസിൽ കുടുക്കും എന്നും പോലീസ് ഭീഷണിപ്പെടുത്തിയെന്നും ജിതിൻ പറയുകയുണ്ടായി. ജിതിൻ ഇത്തരത്തിൽ ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത് ക്രൈംബ്രാഞ്ചിനും സർക്കാരിനും വളരെ വലിയ തിരിച്ചടി ആവുകയാണ്.
സിസിടിവിയില്‍ കണ്ട വെള്ള ഷൂവാണ് പോലീസിന് തുറുപ്പ് ചീട്ടായതും ജിതിനെ പിടികൂടാൻ സഹായിച്ചതും . അതില്‍ നടത്തിയ രഹസ്യ നീക്കത്തില്‍ പ്രതിയെ പിടികിട്ടി. കേസില്‍ അറസ്റ്റിലായ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡണ്ട് ജിതിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
പ്രതി കൃത്യം നടത്തിയത് പ്രാദേശിക നേതാക്കളുമായി ആലോചിച്ചെന്നും ജിതിന്‍ ഇക്കാര്യം സമ്മതിച്ചെന്നും െ്രെകംബ്രാഞ്ച് പറഞ്ഞു. എന്നാല്‍ താന്‍ കുറ്റം ചെയ്തിട്ടില്ലെന്നാണ് ജിതിന്‍ മാധ്യമങ്ങളോട് പറഞ്ഞത്. എകെജി സെന്ററിന് നേരെ ആക്രമണം നടന്ന് രണ്ടര മാസത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്യുന്നത്. ശാത്രീയ തെളിവുകളും സാഹചര്യ തെളിവുകളുമനുസരിച്ചാണ് പ്രതിയെ കണ്ടെത്തിയതെന്നാണ് പൊലീസ് പറയുന്നത്.
https://www.facebook.com/Malayalivartha


























