ആ കാഴ്ച കാണാനാവാതെ നിലവിളിച്ച്.... കിടപ്പുരോഗിയായ അനുജനെ കുത്തി കൊലപ്പെടുത്തിയത് വിരോധത്താലും സ്വത്തിനുവേണ്ടിയും..... പ്രതിയെ സംഭവസ്ഥലത്ത് നിന്ന് കസ്റ്റഡിയിലെടുത്ത് പോലീസ്

ആ കാഴ്ച കാണാനാവാതെ നിലവിളിച്ച്.... കിടപ്പുരോഗിയായ അനുജനെ കുത്തി കൊലപ്പെടുത്തിയത് വിരോധത്താലും സ്വത്തിനുവേണ്ടിയും..... പ്രതിയെ സംഭവസ്ഥലത്ത് നിന്ന് കസ്റ്റഡിയിലെടുത്ത് പോലീസ്
വര്‍ക്കല മേല്‍വെട്ടൂര്‍ 'കാര്‍ത്തിക' യില്‍ സന്ദീപാണ് (45) കൊല്ലപ്പെട്ടത്. സംഭവത്തില്‍ വെറ്ററിനറി ഡോക്ടറായ സഹോദരന്‍ സന്തോഷിനെ (52) വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെ ഒന്നരമണിയോടെയാണ് കൊലപാതകം നടന്നത്.
പേട്ട റെയില്‍വേ ഹോസ്പിറ്റലില്‍ അറ്റന്‍ഡറായ സന്ദീപ് അപസ്മാരബാധിതനായി നാലുവര്‍ഷമായി കിടപ്പിലാണ്. സന്ദീപും സഹായി സത്യദാസും വീടിനോടു ചേര്‍ന്ന ഔട്ട് ഹൗസിലാണ് താമസിച്ചിരുന്നത്. ഇന്നലെ രാത്രി ഔട്ട്ഹൗസിന്റെ പുറകിലെ വാതിലിലൂടെ അതിക്രമിച്ചെത്തിയ പ്രതി സന്ദീപിന് തൊണ്ടയിലൂടെ ആഹാരം നല്‍കുന്ന ട്യൂബ് വലിച്ചെടുത്തു.
ഇതേതുടര്‍ന്ന് അക്രമാസക്തനായ സന്തോഷിനെ കണ്ട് ഭയന്ന സത്യദാസ് വിളിച്ച് പൊലീസ് എത്തിയെങ്കിലും അതിന് മുമ്പ് തന്നെ സന്ദീപിന്റെ നെഞ്ചില്‍ പൂര്‍ണ്ണമായും കത്തി കുത്തിയിറക്കി കഴിഞ്ഞിരുന്നു. കത്തിതറച്ച നിലയില്‍ തന്നെ സന്ദീപിനെ പോലീസ് ഉടനെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊല്ലപ്പെട്ട സന്ദീപിന്റെ ചികിത്സയ്ക്ക് വീട്ടുകാര്‍ കൂടുതല്‍ പണം ചിലവഴിക്കുന്നതിലെ വിരോധവും സന്ദീപിന്റെ സ്വത്ത് സ്വന്തമാക്കണമെന്ന ഉദ്ദ്യേശവുമാണ് കൊലയ്ക്ക് പിന്നിലെന്ന് സന്തോഷ് പൊലീസിനോട് വെളിപ്പെടുത്തി.
സന്തോഷ് പലപ്പോഴും സന്ദീപിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. പ്രതിയെ സംഭവസ്ഥലത്ത് നിന്ന് തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. കട്ടപ്പനയില്‍ വെറ്ററിനറി ഡോക്ടര്‍ ആയി ജോലി ചെയ്തു വരവെ മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്നത് പതിവായതിനെ തുടര്‍ന്ന് സന്തോഷ് സസ്പെന്‍ഷനിലാണ്.
വൈദ്യപരിശോധനയ്ക്ക് ഇയാളെ കൊണ്ടു വന്ന സമയത്തും പ്രതി അക്രമസക്തനായിരുന്നു. കൊലപാതകത്തിന് ശേഷം ഞാന്‍ കൊന്നു എന്ന് പലവട്ടം ഇയാള്‍ പറഞ്ഞതായി സത്യദാസ് പൊലീസില്‍ മൊഴി നല്‍കി. മാതാവ് സോമലതയും സന്തോഷും മുന്‍വശത്തെ കുടുംബവീട്ടിലാണ് താമസം. പകല്‍ സന്ദീപിനെ പരിചരിക്കാനായി ഔട്ട് ഹൗസിലെത്തുന്ന അമ്മ രാത്രി ഉറങ്ങാനായി വീട്ടിലേക്ക് പോകും. ഇവരുടെ പിതാവ് സുഗതന്‍ നേരത്തെ മരിച്ചു. സന്ദീപ് വിവാഹം കഴിച്ചിട്ടില്ല. സന്താഷ് വിവാഹമോചിതനാണ്. കോടതിയില്‍ ഹാജരാക്കിയ സന്തോഷിനെ റിമാന്‍ഡിലാക്കി.
"
https://www.facebook.com/Malayalivartha


























