Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വണ്ടിക്കൂലിക്ക് കാശ് ചോദിച്ച മാധ്യമ പ്രവര്‍ത്തകന് സ്ഥലം മാറ്റവും അധിക്ഷേപവും; നികേഷ് കുമാറിനെ വിമര്‍ശിച്ച് റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രവര്‍ത്തകന്റെ രാജിക്കത്ത് വൈറലാവുന്നു

31 OCTOBER 2015 09:39 PM IST
മലയാളി വാര്‍ത്ത.

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്നും രാജിവച്ച അരുണ്‍ നാരായണന്റെ രാജികത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ചാനല്‍ എം ഡി എം വി നികേഷ്‌കുമാറിന്റെ നിഷേധ നിലപാടില്‍ പ്രതിഷേധിച്ചാണ് മാദ്ധ്യമപ്രവര്‍ത്തകന്‍ രാജിവച്ചത്. ഡല്‍ഹി ബ്യൂറോയിലാണ് അരുണ്‍ നാരായണന്‍ ജോലി ചെയ്തത്. തുടര്‍ച്ചയായി ശമ്പളം മുടങ്ങിയപ്പോള്‍ ഓഫീസിലേക്ക് വരാന്‍ വണ്ടിക്കൂലിക്ക് പണം ചോദിച്ചത് വലിയ കുറ്റമായി കണക്കിലെടുത്ത് മാദ്ധ്യമപ്രവര്‍ത്തകനോട് പ്രതികാര നടപടിയെന്നോണം ഉടനടി സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ചാണ് മാദ്ധ്യമപ്രവര്‍ത്തകന്‍ രാജിവച്ചത്
ചാനലില്‍ നിന്നും രാജിവച്ചുള്ള രാജിക്കത്തില്‍ എഡിറ്റര്‍ ഇന്‍ ചീഫും എംഡിയുമായ നികേഷ് കുമാറിനെ വിമര്‍ശിച്ചാണ് മാദ്ധ്യമപ്രവര്‍ത്തകന്റെ രാജി. വാട്‌സ് ആപ്പ് വഴിയാണ് മാദ്ധ്യമപ്രവര്‍ത്തകന്റെ രാജി അതിവേഗം പ്രചരിക്കുന്നത്. 
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന രാജിക്കത്തിന്റെ പൂര്‍ണ്ണരൂപം 
പ്രിയപ്പെട്ടവരെ, റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്ന് പടിയിറങ്ങുകയാണ്...നേരത്തെ ഡല്‍ഹി ബ്യൂറോയില്‍ നിന്ന് ഡസ്‌കിലേക്ക് എന്നെ സ്ഥലം മാറ്റിയ കാര്യം എല്ലാവരും തന്നെ അറിഞ്ഞിരിക്കുമല്ലോ. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് വേണ്ടിയെന്നാണ് ഔദ്യോഗികമായി എച്ച് ആര്‍ മാനേജറും ഡസ്‌കിന്റെ ചുമതലയുള്ള വ്യക്തിയും ബ്യൂറോയുടെ ചുമതലയുള്ളവരെയും അറിയിച്ചത്. തുടര്‍ന്ന് എനിക്ക് ഉടന്‍ മാറാനുള്ള ബുദ്ധിമുട്ട് പലകുറി അവര്‍ അറിയിച്ചിട്ടും തീരുമാനം മാറ്റാനാകല്ലെന്ന് എഡിറ്റര്‍ ഇന്‍ ചീഫ് വ്യക്തമാക്കി. തുടര്‍ന്ന് ഒരു ദിവസം ബ്യൂറോയിലെ ലാന്‍ഡ് ഫോണിലേക്ക് വിളിച്ച് എന്റെ സഹപ്രവര്‍ത്തകനോട് എഡിറ്റര്‍ ഇന്‍ ചീഫ് പറഞ്ഞ ചില കാര്യങ്ങളാണ് ഈ കുറിപ്പിടാന്‍ കാരണം. എന്നെ സംബന്ധിക്കുന്ന കാര്യങ്ങള്‍ അദ്ദേഹം എന്നോട് ഇതുവരെ പറയാതെ മറ്റൊരാളോട് പറഞ്ഞത് ശരിയെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. പക്ഷെ പറഞ്ഞത് എന്റെ ഏറ്റവും അടുത്ത സുഹൃത്തുകൂടിയായ ഒരാളോടാണ് എന്നതിനാല്‍ എന്നെ അത് മാനസികമായി ബാധിച്ചില്ല.
അതേസമയം ഇതേകാര്യങ്ങള്‍ അദ്ദേഹം ഡസ്‌കില്‍ ഉച്ചത്തില്‍ പരസ്യമായാണ് പറഞ്ഞതെന്ന് വൈകാതെ എനിക്ക് അറിയാന്‍ കഴിഞ്ഞു. ഡസ്‌കില്‍ അപ്പോള്‍ ഉണ്ടായിരുന്നവരില്‍ പലരും ഇല്ലാതിരുന്നവരും അപ്പോളും അല്ലാതെയും തുടര്‍ന്ന് നിരവധി തവണ വിളിച്ച് കാര്യം അന്വേഷിക്കുകയും ചെയ്തു. പരസ്യമായി കുറ്റം പറഞ്ഞ സാഹചര്യത്തില്‍ പരസ്യമായി തന്നെ അത് വിശദീകരിക്കേണ്ടതുണ്ട് എന്ന് എന്റെ വിവേചന ബുദ്ധിയില്‍ തോന്നിയതിനാലാണ് ഈ കുറിപ്പ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്.
അന്ന് അദ്ദേഹം പറഞ്ഞ കാര്യങ്ങളുടെ ചുരുക്കം ഇങ്ങനെ...
ഡല്‍ഹി ബ്യൂറോയില്‍ ആരും പണി എടുക്കുന്നില്ല. ഉണ്ടായിരുന്നപ്പോള്‍ പത്രം നോക്കിയെങ്കിലും വാര്‍ത്ത നല്കുമായിരുന്നു. ( ച്ചേട്ടന്‍ പത്രം നോക്കിയെങ്കിലും എന്ന വാക്കിനോട് പൂര്‍ണ്ണമായി വിയോജിക്കുന്നു. അദ്ദേഹം വാര്‍ത്തയ്ക്ക് വേണ്ടി എങ്ങനെ കഷ്ടപ്പെടുന്ന ആളാണെന്നും ഓരോ ദിവസവും സ്വന്തം വാര്‍ത്ത കൊടുക്കാന്‍ ശ്രമിക്കുന്ന ആളാണെന്നും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ബോധ്യപ്പെട്ട സഹപ്രവര്‍ത്തകന്‍ ആണ് ഞാന്‍. മറ്റൊരാളെ കുറ്റപ്പെടുത്താന്‍ വേണ്ടി കൂടെ ഉള്ളവരെ താഴ്ത്തിക്കെട്ടുന്നതിന്റെ നിലവാരം വളരെ മോശമാണ്.) മറ്റുള്ളവര്‍ അവിടെ വെറുതെ ഇരിക്കുകയാണ്. സ്വന്തം വാര്‍ത്തകള്‍ ഡല്‍ഹി ബ്യൂറോ തരാറില്ല. ഇങ്ങനെയൊരാള്‍ ഇനി അവിടെ ആവശ്യമില്ല. ജോലി ചെയ്യുന്നതിനേക്കാള്‍ ശമ്പളം വാട്ട്‌സപ്പില്‍ ചോദിക്കാനാണ് അവന് താല്പര്യം. ജോലി ചെയ്യാത്ത പച്ചക്കറികളെ ഡല്‍ഹി ബ്യൂറോയില്‍ ആവശ്യമില്ല. അവന് എന്ത് ബുദ്ധിമുട്ടുണ്ടെങ്കിലും കൊച്ചിയിലേക്ക് വന്നേ തീരു.
ബ്യൂറോ എക്‌സ്‌പെന്‍സ് ഇല്ലാ എന്നത് ഒഴിവു കഴിവാണ്. കൃത്യമായി എല്ലാ ബ്യൂറോകള്‍ക്കും പൈസ അക്കൗണ്ട്‌സ് നല്കുന്നുണ്ട്. ഈ സ്ഥാപനം ആതുര സേവനത്തിനല്ല നടത്തുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ട്. പക്ഷെ എല്ലാവരും സഹിക്കണം. ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത് ഒരു കോസിന് (കാരണത്തിന്) വേണ്ടിയാണ്. 
ഇനി എന്റെ വിശദീകരണം:
പഞ്ചായത്ത് തിരഞ്ഞെടുപ്പല്ല, ശമ്പളം ചോദിച്ച് വാട്ട്‌സ്പ്പില്‍ പോസ്‌ററിട്ടതാണ് ട്രാന്‍സ്ഫറിന് കാരണമെന്ന് വ്യക്തമാക്കിയതിന് നന്ദിയുണ്ട്. ശമ്പളം ചോദിച്ചതിന് അച്ചടക്ക നടപടി നേരിട്ടതില്‍ അഭിമാനമുണ്ട്. ഇടുക്കി തൊഴിലാളികളുടെ പ്രശ്‌നത്തില്‍ വാതോരാതെ പ്രസംഗിച്ച താങ്കള്‍ സ്വന്തം സ്ഥാപനത്തിലെ നിലപാട് വ്യക്തമാക്കിയല്ലോ. ഞാന്‍ ജോലി ചെയ്യുന്നില്ല എന്ന ആരോപണം എനിക്ക് വിശ്വസിക്കാവുന്നതല്ല. എന്റെ ബ്യൂറോയുടെ ചുമതയുള്ള ചേട്ടന്മാര്‍ ആ ആക്ഷേപം ഉന്നയിച്ചിട്ടുമില്ല. ഈ ആരോപണത്തിന് രണ്ട് ദിവസം മുന്‍പ് മാത്രമാണ് ഹരിദ്വാറില്‍ നിന്ന് പ്രതിയെ പിടിച്ച വാര്‍ത്ത നമ്മുടെ ചാനലില്‍ രണ്ട് മണിക്കൂറോളം പോയ ശേഷം മാത്ര മറ്റുള്ളവര്‍ ഏറ്റെടുത്തത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഞാന്‍ നല്കിയ വാര്‍ത്തകളുടെ കണക്കുകള്‍ മുല്ലപ്പെരിയാറും കസ്തൂരിരംഗനും ആറന്മുളയും മുതല്‍ എയര്‍കേരളയും വിഴിഞ്ഞവും വരെ എന്റെ പക്കലുണ്ട്. പച്ചക്കറി എന്ന് വിളിച്ചത് ഏത് അര്‍ത്ഥത്തിലാണ് എനിക്കറിയില്ല. ജാതീയമായി അധിക്ഷേപിച്ചതാണെങ്കില്‍ ഒരു ചിരി മാത്രമാണ് അതിന് മറുപടി. സാമ്പത്തിക കാര്യം . ഉദാഹരണം ഹരിദ്വാര്‍ എടുക്കുക. പ്രതിയെ പിടിച്ചത് അറിഞ്ഞപ്പോള്‍ ഹരിദ്വാറല്‍ പോയിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്ന മേല്‍ക്കൈ ഇല്ലാതാക്കിയത് താങ്കള്‍ അവകാശപ്പെട്ടത് പോലെ കൃത്യമായ പണം ഇട്ട് തരാത്ത ആളുകള്‍ തന്നെയാണ്. പലപ്പോഴും വീട്ടില്‍ നിന്ന് ചെലവിന് മേടിച്ച പൈസക്ക് പെട്രോള്‍ അടിച്ച് ഷൂട്ടിന് പോയവരാണ് ഈ ബ്യൂറോയിലെ എല്ലാവരും. മറ്റ് ചാനലുകാരുടെ വണ്ടിയില്‍ കയറി പോകേണ്ടി വന്ന ഷൂട്ടുകളുമുണ്ട്. കൃത്യമായി ബ്യൂറോ എക്‌സ്‌പെന്‍സ് വന്നതിനാലാണല്ലോ ഇതൊക്കെ ചെയ്യേണ്ടി വന്നത്. ഇത് ഈ ബ്യൂറോയില്‍ മാത്രമല്ല ഒട്ടുമിക്ക ബ്യൂറോയിലും സഭവിക്കാറുള്ളതാണെന്നാണ് എന്റെ വിശ്വാസം.
അടുത്തത് ഈ സ്ഥാപനം ഇവമൃശ്യേ അല്ലെന്നും.. അതേസമയം ഒരു രമൗലെ നു വേണ്ടിയാണെന്നുമുള്ള വാക്കുകള്‍. .....ഇത് രണ്ടും തമ്മില്‍ ചേരുന്നില്ലല്ലോ സര്‍. ഒരു കോസിന് വേണ്ടിയാണെങ്കില്‍, സ്വന്തം സ്ഥാപനത്തിലെ തൊഴിലാളിയുടെ ബുദ്ധിമുട്ട് മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ എന്ത് കോസാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്. പിന്നെ, നിങ്ങള്‍ പറഞ്ഞതായി അറിയാന്‍ കഴിഞ്ഞത്, ശമ്പളമില്ലെങ്കിലും പണിയെടുക്കണമെന്നും റിപ്പോര്‍ട്ടറില്‍ നിന്നും ഇറങ്ങിയാല്‍ ആര്‍ക്കും പോകാന്‍ സ്ഥലമില്ലെന്നും ഇന്ത്യാ വിഷനിലുണ്ടായിരുന്നവര്‍ ജോലിക്ക് വേണ്ടി ഇപ്പോഴും വിളിച്ച് കൊണ്ടിരിക്കുന്നു എന്നുമാണ്....അത് ശരിയാണെങ്കില്‍ ഒന്ന് ചോദിച്ചോട്ടെ ....ഒരാളുടെ ഗതികേടിനെ ചൂഷണം ചെയ്ത് പണിയെടുപ്പിക്കലാണോ നിങ്ങളുടെ കോസ്...ഞാനും വിശ്വസിച്ചിരുന്നു ഈ സ്ഥാപനം ഒരു കോസിന് വേണ്ടിയാണെന്ന്... അതുകൊണ്ട് തന്നെയാണ് നിങ്ങള്‍ കോര്‍പ്പറേറ്റുകളെന്ന് വിളിച്ച് കളിയാക്കിയ, ഫാസിസ്റ്റുകളെന്ന് വിമര്‍ശിച്ച പല ചാനലുകളില്‍ നിന്നും ജോലി വാഗ്ദാനം ലഭിച്ചിട്ടും പോകാഞ്ഞത്. പക്ഷെ കഴിഞ്ഞ ഏതാനും മാസങ്ങളായി അത് ഇല്ലാതായിരുന്നു. ഇപ്പോള്‍ അത് വ്യക്തമായി.
ഞാന്‍ ശമ്പളം ആവശ്യപ്പെട്ട് വാട്ട്‌സ്അപ്പില്‍ പോസ്റ്റിട്ടത് ഗതികേട് കൊണ്ടാണ്. വാടകയും വീട്ട് ചിലവുമുള്‍പ്പെടെ ആവശ്യമുള്ള ഒരാള്‍ക്ക് രണ്ട് മാസമായി ശമ്പളം കിട്ടാതെ വന്നപ്പോള്‍ ചോദിച്ചത് തെറ്റാണെന്ന് ഞാന്‍ കരുതുന്നില്ല. ആ പോസ്റ്റിന് മുന്‍പ് അക്കൗണ്ട്‌സില്‍ എത്ര തവണ വിളിച്ചുവെന്ന് ഒന്ന് അന്വേഷിച്ച് നോക്കണം. അങ്ങേക്ക് അയച്ച മെസേജുകള്‍ക്ക് ഒരു തവണയെങ്കിലും മറുപടി നല്കിയിട്ടുണ്ടോ. ആ പോസ്റ്റ് ഞാനിട്ടത് ഫേസ്ബുക്കിലല്ല.റിപ്പോര്‍ട്ടറിലെ സ്റ്റാഫുകള്‍ മാത്രമുള്ള അതും റിപ്പോര്‍ട്ടര്‍മാര്‍ മാത്രമുള്ള ഒരു ഗ്രൂപ്പില്‍. ഉറക്കെ ചോദിക്കുന്നവരെ അടിച്ചിരുത്താന്‍ ശ്രമിക്കുന്ന നിങ്ങളും ഒരു ഫാസിസ്റ്റല്ലെ...ഒരുകോര്‍പ്പറേറ്റ് ആവുകയല്ലേ....ചിന്തിക്കുന്നത് നല്ലതാകും.
കഴിഞ്ഞ നാലര വര്‍ഷത്തിലേറെയായി ഒരിടത്ത് പണിയെടുക്കുന്ന വ്യക്തിയോട് മാറാന്‍ അസൗകര്യമുണ്ടോ എന്ന് ഒന്നു ചോദിക്കാന്‍ പോലും...നേരിട്ട് വേണ്ട...അല്ലാതെ പോലും തയ്യാറാകാത്ത... അതും 8 ദിവസത്തിനുള്ളില്‍ കൊച്ചിയില്‍ ജോയിന്‍ ചെയ്യണമെന്ന് നിര്‍ദ്ദേശിക്കുന്ന നിങ്ങളുടേത് പ്രതികാര ബുദ്ധിയല്ലെങ്കില്‍ മറ്റെന്താണ്. മറ്റൊന്ന്....ശമ്പളം കിട്ടാത്തതിനേക്കാള്‍ ഭീകരം...അക്കൗണ്ട്‌സില്‍ ഇരിക്കുന്ന ആളുടെ പെരുമാറ്റമാണ്....ഈ കുറിപ്പ് ഫേസ് ബുക്കിലിടാനാണ് പലരും നിര്‍ദ്ദേശിച്ചത്. പക്ഷെ ചാനലിനുണ്ടാക്കാവുന്ന നാണക്കേടോര്‍ത്ത് അതിന് ഞാന്‍ ആഗ്രഹിക്കുന്നില്ല. വാട്‌സ് ആപ്പില്‍ തുടങ്ങിയത് അവിടെ തീര്‍ക്കുന്നു ...
നന്ദിയുണ്ട്...ജേര്‍ണലിസ്റ്റാകാന്‍ അവസരം തന്നതിന്. അതിന്റെ നന്മയും തിന്മയയും മനസ്സിലാക്കാന്‍ അവസരം തന്നതിന്. ഒപ്പം അഞ്ച് വര്‍ഷം മുന്‍പ് മനസ്സില്‍ വച്ചാരാധിച്ച്...ഒപ്പം ജോലിചെയ്യണമെന്ന് ആഗ്രഹിച്ച വ്യക്തിയെ വിമര്‍ശിച്ചു കൊണ്ട് ഇറങ്ങിപോകാന്‍ ഇടയാക്കിയതില്‍ ദുഃഖവും. എങ്കിലും നല്ല ഓര്‍മ്മകള്‍ മാത്രം ബാക്കിയാക്കിയാണ് ഡല്‍ഹി ബ്യൂറോയില്‍ നിന്ന് പടിയിറങ്ങുന്നത്.. ബ്യൂറോയിലുള്ള, ഉണ്ടായിരുന്ന എല്ലാവരോടും തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്. എല്ലാവര്‍ക്കും നന്ദി..സ്‌നേഹിച്ചതിന് കൂടെ നിന്നതിന്... ഈ കുറിപ്പ് ഈ സ്ഥാപനത്തെ സ്‌നേഹിക്കുന്ന ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമിക്കുക...ഇറങ്ങിപോകുമ്പോള്‍ എന്തും പറയാമെന്ന ധാര്‍ഷ്ട്യത്തിനപ്പുറം...കണ്ടതും അനുഭവിച്ചതുമായ നീതികേട് പറഞ്ഞില്ലെങ്കില്‍ ഇത്ര നാള്‍ ചെയ്ത തൊഴിലിനോട് നീതി പുലര്‍ത്താനാവില്ലെന്ന കുറ്റബോധം ഉണ്ടാകും...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends