യാത്ര തിരിച്ചടിയായി ! കോൺഗ്രസിൽ കൂട്ടരാജി; രാഹുലിനോട് മടങ്ങാൻ സോണിയയുടെ ആജ്ഞ? ബിജെപിയിലേക്ക് പോയത് 2 മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാർ, 11എംഎല്‍എമാർ'

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് പോയത് 2 മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാർ. രാഹുൽ ഗാന്ധിയുടെ യാത്രയ്ക്ക് പിന്നാലെയാണ് സംഭവം. ഇതിനു പിന്നാലെ വരാന്‍ പോകുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ കോൺഗ്രസിനെ മുൻനിർത്തിയുള്ള നീക്കം ഗുണം ചെയ്യില്ലെന്ന നിഗമനം പ്രതിപക്ഷ പാർട്ടികള്‍ക്കിടയില്‍ പൊതുവെയുണ്ടെന്നും സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു.
അതേസമയം ബി ജെ പിയെ എതിരിടാനുള്ള സംഘടനാ ശേഷിയില്ലായ്‌മ, ഹിന്ദുത്വ പ്രത്യയശാസ്‌ത്രത്തെ മൃദുഹിന്ദുത്വംകൊണ്ട് നേരിടാനുള്ള തെറ്റായ ശ്രമം എന്നിവ കാരണം മതനിരപേക്ഷ ശക്തികളെ ബി ജെ പിക്കെതിരെ അണിനിരത്താൻ കോൺഗ്രസിന് കഴിയുന്നില്ലെന്നും എംവി ഗോവിന്ദന്‍ രൂക്ഷമായി വിമർശിക്കുന്നു.
നിലവിൽ കോൺഗ്രസ് പ്രവർത്തകസമിതി അംഗങ്ങളും മുഖ്യമന്ത്രിമാരും ഉൾപ്പെടെയുള്ള നേതാക്കൾ ദിനമെന്നോണം ബിജെപിയിലേക്ക് ഒഴുകുകയാണ്. എന്നാൽ മതനിരപേക്ഷ മുന്നണിയുടെ നായകസ്ഥാനം എങ്ങനെ കോൺഗ്രസിനെ ഏൽപ്പിക്കുമെന്ന ചോദ്യമാണ് പ്രാദേശിക കക്ഷികൾ ഉയർത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
https://www.facebook.com/Malayalivartha

























