തൊടുപുഴയിലേയും പാലക്കാട്ടേയും ഓഫീസുകളിലേക്ക് കുതിച്ചെത്തി വിജിലൻസ്; എച്ച് ആർ ഡി എസ് ഓഫീസിൽ റെയിഡ്; പദ്ധതി ക്രമക്കേടുകൾ സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന; പരിശോധനയ്ക്ക് പിന്നിൽ സർക്കാരിന്റെ പ്രതികാര നടപടിയാണെന്ന് പ്രോജക്ട് ഡയറക്ടർ ബിജു കൃഷ്ണൻ

പാലക്കാട് എച്ച് ആർ ഡി എസ് ഓഫീസിൽ റെയിഡ്. വിജിലൻസ് ആണ് റെയിഡ് നടത്തിയിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്നുള്ള സംഘമാണ് എച്ച് ആർ ഡി എസ് ഓഫീസിൽ റെയിഡ് നടത്താനും പരിശോധന നടത്താനും എത്തിയത്. തൊടുപുഴയിലേയും പാലക്കാട്ടേയും ഓഫീസുകളിലാണ് പരിശോധന. പദ്ധതി ക്രമക്കേടുകൾ സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന.
പരിശോധനയ്ക്ക് പിന്നിൽ സർക്കാരിന്റെ പ്രതികാര നടപടിയാണെന്ന് പ്രോജക്ട് ഡയറക്ടർ ബിജു കൃഷ്ണൻ പ്രതികരിച്ചു. വിജിലൻസ് പരിശോധന സ്വാഗതം ചെയ്യുന്നുവെന്നും പരിശോധനയുമായി സഹകരിക്കുമെന്നും എച്ച്ആർഡിഎസ് വ്യക്തമാക്കി. മുഖ്യമന്ത്രിക്കെതിരെ സംസാരിച്ചതിന് പ്രതികാരം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി .
അതേസമയം സ്വര്‍ണ്ണക്കടത്തും, ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട സ്വപ്‌ന സുരേഷ് വിവിധ സമയങ്ങളില്‍ നടത്തിയെ വെളിപ്പെടുത്തലുകള്‍ വിശദീകരിച്ചു കൊണ്ടു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് എച്ച്.ആര്‍.ഡി.എസ് കത്തയച്ചിരുന്നു . അട്ടപ്പാടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ന്നദ്ധസംഘടനയുടെ സെക്രട്ടറി അജി കൃഷ്ണനാണ് കത്തയച്ചത്. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്നാണ് കത്തില്‍ എച്ച്ആര്‍ഡിഎസ് ആവശ്യപ്പെട്ടിരുന്നത്.
പരാതി ഡല്‍ഹി ഇ ഡി ഓഫീസില്‍ സ്വീകരിച്ചു രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയെയും കുടുംബത്തേയും ചോദ്യം ചെയ്യണമെന്നാണ് ആവശ്യം. ഡോളര്‍ക്കടത്തില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്നുമാണ് സ്വപ്ന സുരേഷ് ആരോപിച്ചിരുന്നത്. ഇഡി. ഇക്കാര്യത്തില്‍ ചോദ്യം ചെയ്യലിന് തയ്യാറാകുന്നില്ലെന്ന ഘട്ടത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന ആവശ്യവുമായി അജി കൃഷ്ണന്‍ ഇ.ഡിയെ സമീപിച്ചത്. തുല്യനീതി എന്നത് മുഖ്യമന്ത്രിയുടെ കാര്യത്തില്‍ പാലിക്കപ്പെടുന്നില്ലെന്നും അതിനാലാണ് ഈ നടപടിയെന്നും എച്ച്.ആര്‍.ഡി.എസ് ചൂണ്ടിക്കാണിച്ചിരുന്നു.
https://www.facebook.com/Malayalivartha

























