പ്രകൃതിക്ക് ഇണങ്ങാത്ത വീടുകൾ നിർമിച്ചു; അട്ടപ്പാടിയിൽ വീടുകൾ നിർമ്മിക്കരുത്; ആദിവാസികൾക്കായി വീട് നിർമിച്ചു നൽകുന്നതിൽ നിന്ന് എൻജിഒ ആയ എച്ച്ആർഡിഎസിനെ വിലക്കി സർക്കാർ

എച്ച് ആർ ഡി എസ് അട്ടപ്പാടിയിൽ വീടുകൾ നിർമ്മിക്കരുതെന്ന് പറഞ്ഞ് സർക്കാർ. അട്ടപ്പാടിയിൽ ആദിവാസികൾക്കായി വീട് നിർമിച്ചു നൽകുന്നതിൽ നിന്ന് എൻജിഒ ആയ എച്ച്ആർഡിഎസിനെ വിലക്കിയിരിക്കുകയാണ് സർക്കാർ.വീടുകൾ നിർമ്മിക്കുന്നത് തടഞ്ഞു കൊണ്ടുള്ള ഉത്തരവ് അട്ടപ്പാടി നോഡൽ ഓഫീസ് പുറത്ത് ഇറക്കിയിരിക്കുകയാണ്. പ്രകൃതിക്ക് ഇണങ്ങാത്ത വീടുകൾ നിർമിച്ചു എന്നു കണ്ടെത്തി.
ഇതിന്റെ അടിസ്ഥാനത്തിലാണ് എച്ച്ആർഡിഎസിന് ഒറ്റപ്പാലം സബ് കളക്ടർ നിർമാണ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത് .ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. പ്രീഫാബ് മെറ്റീരിയൽ ഉപയോഗിച്ചുള്ള വീട് നിർമാണം ആവാസ വ്യവസ്ഥയ്ക്ക് ഇണങ്ങുന്നതല്ല എന്നാണ് . 2 ദിവസത്തിനകം വീട് നിർമാണം നിർത്തിയതായി രേഖമൂലം അറിയിക്കണം എന്നും അറിയിച്ചിരിക്കുകയാണ് . എച്ച്ആർഡിഎസ് നടത്തുന്ന വീട് നിർമാണം പരിശോധിക്കാൻ പട്ടികജാതി, പട്ടികവർഗ കമ്മീഷനും നിർദേശം കൊടുത്തിരിക്കുകയാണ് .
അതേസമയം പാലക്കാട് എച്ച് ആർ ഡി എസ് ഓഫീസിൽ റെയിഡ്. വിജിലൻസ് ആണ് റെയിഡ് നടത്തിയിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്നുള്ള സംഘമാണ് എച്ച് ആർ ഡി എസ് ഓഫീസിൽ റെയിഡ് നടത്താനും പരിശോധന നടത്താനും എത്തിയത്. തൊടുപുഴയിലേയും പാലക്കാട്ടേയും ഓഫീസുകളിലാണ് പരിശോധന.
പദ്ധതി ക്രമക്കേടുകൾ സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. പരിശോധനയ്ക്ക് പിന്നിൽ സർക്കാരിന്റെ പ്രതികാര നടപടിയാണെന്ന് പ്രോജക്ട് ഡയറക്ടർ ബിജു കൃഷ്ണൻ പ്രതികരിച്ചു. വിജിലൻസ് പരിശോധന സ്വാഗതം ചെയ്യുന്നുവെന്നും പരിശോധനയുമായി സഹകരിക്കുമെന്നും എച്ച്ആർഡിഎസ് വ്യക്തമാക്കി. മുഖ്യമന്ത്രിക്കെതിരെ സംസാരിച്ചതിന് പ്രതികാരം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി .
https://www.facebook.com/Malayalivartha

























