മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് വീണ്ടും തിരിച്ചടി; കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിന്‍റെ നിയമനത്തിനുള്ള സ്റ്റേ ഹൈക്കോടതി വീണ്ടും നീട്ടി; ഒക്ടോബർ 20 വരെയാണ് സ്റ്റേ നീട്ടിയത്

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് വീണ്ടും തിരിച്ചടി. കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിന്‍റെ നിയമനത്തിനുള്ള സ്റ്റേ ഹൈക്കോടതി വീണ്ടും നീട്ടിയിരിക്കുകയാണ്. ഒക്ടോബർ 20 വരെയാണ് സ്റ്റേ നീട്ടിയത്. അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാനുള്ള അഭിമുഖത്തില്‍ പ്രിയക്ക് ഒന്നാം റാങ്ക്നൽകിയ ഉത്തരവിനെതിരെ രണ്ടാം റാങ്ക്കാരനായ ചങ്ങനാശേരി എസ്.ബി. കോളേജ് അധ്യാപകൻ ഡോ: ജോസഫ് സ്കറിയ ഹർജി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത് .
പ്രിയ വർഗീസിന് അസോസിയേറ്റ് പ്രൊഫസ്സറാകാനുള്ള നിശ്ചിത അധ്യാപന പരിചയമില്ലെന്നും, ഗവേഷണ കാലം അധ്യാപന പരിചയമായി കണക്കുകൂട്ടാനാവില്ലെന്നും യൂ ജി സി സത്യവാങ്മൂലം കൊടുത്തിരുന്നു .യൂ ജി സി ക്കു വേണ്ടി സത്യവാങ്മൂലം നൽകിയത് ഡൽഹിയിലെ യൂജിസി എഡ്യൂക്കേഷൻ ഓഫീസറായിരുന്നു. സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാണിച്ചിരിക്കുന്ന നിർണ്ണായകമായ കാര്യം സ്റ്റുഡന്റസ് സർവീസ് ഡയറക്ടർ തസ്തിക അധ്യാപനവുമായോ ഗവേഷണവുമായോ ബന്ധപ്പെട്ടതാണെങ്കിൽ മാത്രമേ അധ്യാപന പരിചയമായി കണക്കുകൂട്ടാൻ പാടുള്ളുവെന്നാണ്.
സർവ്വകലാശാല ചട്ടങ്ങളുടെയും സർക്കാർ ഉത്തരവിന്റേയും അടിസ്ഥാനത്തിൽ സ്റ്റുഡന്റസ് സർവീസ് ഡയറക്ടർ തസ്തിക അനധ്യാപക വിഭാഗമാണ്. ഗവേഷണകാലവും,സ്റ്റുഡന്റസ് സർവീസ് ഡയറ ക്റ്റർ കാലയളവും മാറ്റി നിർത്തിയാൽ ഏട്ടു വർഷത്തെ അധ്യാപന പരിചയത്തിന് പകരം മൂന്നര വർഷത്തെ അധ്യാപന പരിചയം മാത്രമാണ് പ്രിയവർഗീസിനുള്ളത്. ഈ കാര്യം പരാതിക്കാരൻ ഹർജ്ജിയിൽ ചൂണ്ടികാണിച്ചിട്ടുണ്ട് .
എതിർ സത്യവാങ്മൂലം നൽകാൻ പ്രിയവർഗീസിന് കോടതി സമയം അനുവദിച്ചിരിക്കുകയാണ് . നിയമനത്തിനുള്ള സ്റ്റേ ഉത്തരവ് ഒക്ടോബർ 20 വരെ ദീർഘിപ്പിച്ചു കൊണ്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിടുകയും ചെയ്തു . ഗവർണർ, സർവ്വകലാശാല,പ്രിയ വർഗീസ്, ഹർജിക്കാരൻ എന്നിവർക്കു വേണ്ടി സീനിയർ അഭിഭാഷകരും യുജിസി വേണ്ടി സ്റ്റാൻഡിംഗ് കൗൺസലും കോടതിയിൽ ഹാജരായിട്ടുണ്ട്.
അതേസമയം മുഖ്യമന്ത്രിയുടെ പ്രവൈറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന്റെ കണ്ണൂര്‍ സര്‍വകലാശാല നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ നടത്തിയ പരാമര്‍ശം മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചിരുന്നു . പൊട്ടിത്തെറിച്ച് കൊണ്ട് ഗവർണ്ണർക്ക് മറുപടി മുഖ്യമന്ത്രി നൽകിയിരുന്നു. ഇതാണോ ഗവര്‍ണര്‍ പദവി കൊണ്ട് ഉദ്ദേശിക്കുന്നത്, ഇതാണോ ചാന്‍സലര്‍ പദവി കൊണ്ട് ഉദ്ദേശിക്കുന്നത്. മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ ബന്ധുവായത് കൊണ്ട് അപേക്ഷിക്കാന്‍ കഴിയില്ല എന്ന് പറയാന്‍ ആര്‍ക്കാണ് അധികാരം. ആരാണ് ഭീഷണി സ്വരത്തില്‍ സംസാരിക്കുന്നത് എന്ന് നാട് കാണുന്നുണ്ട്.
അവരവര്‍ക്ക് എന്തെങ്കിലും ഗുണം കിട്ടട്ടെ എന്ന് കരുതി നോക്കി നില്‍ക്കുക ആയിരുന്നു ഇതുവരെ. ഏത് കൈക്കരുത്തും ഭീഷണിയും ആണ് പ്രയോഗിച്ചത്. എന്തും വിളിച്ചു പറയാമെന്നാണോ ധരിച്ചത്. സര്‍വകലാശാലകളില്‍ പോസ്റ്റര്‍ പതിക്കുന്നതിനെ വരെ ഗവര്‍ണര്‍ വിമര്‍ശിക്കുന്നു. പോസ്റ്റര്‍ രാജ് ഭവനില്‍ ആണോ കൊണ്ട് പോകേണ്ടത് ഗവര്‍ണര്‍ക്ക് എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാകുന്നില്ല.അടുപ്പമുള്ളവരെങ്കിലും അത് പരിശോധിക്കണമെന്നും മുഖ്യമന്ത്രി ഈ വിഷയത്തിൽ ഗവർണറെ വിമർശിച്ചിരുന്നു.
https://www.facebook.com/Malayalivartha

























