വാര്‍ത്തകള്‍ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനാണ്...പാര്‍ട്ടിയുടെ ഐക്യം ഊട്ടി ഉറപ്പിച്ച് മുന്നോട്ടുപോകുമെന്ന് കാനം രാജേന്ദ്രന്‍

പാര്‍ട്ടിയുടെ ഐക്യം ഊട്ടി ഉറപ്പിച്ച് മുന്നോട്ടുപോകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വാര്‍ത്തകള്‍ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനാണ്. അത് ആരുടെ സംഭാവനയെന്ന് താന്‍ പറയില്ല. സി.ദിവാകരന്‍ വേദിയിലിരിക്കെയാണ് കാനത്തിന്റെ പരാമര്‍ശം.
അതേസമയം, സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ ഡി.രാജ ഇല്ല. ഡി.രാജയുടെ പേര് പരിപാടിയില്‍ ഉള്‍പ്പെടുത്തിയില്ല. ജനറല്‍ സെക്രട്ടറിയോ കേന്ദ്ര നേതൃത്വമോ ഉദ്ഘാടനം ചെയ്യുന്ന പതിവ് ഒഴിവാക്കി . സിപിഐയിലെ പ്രായപരിധി മാനദണ്ഡം മാര്‍ഗനിര്‍ദേശം മാത്രമെന്ന് ഡി.രാജ പറഞ്ഞു. ഓരോ സംസ്ഥാനത്തും അത് എങ്ങനെ നടപ്പാക്കുമെന്ന് ചര്‍ച്ച ചെയ്യും. കേരളത്തിലെ വിഭാഗീയതയില്‍ നേതാക്കളോട് ചര്‍ച്ച ചെയ്തശേഷം മാത്രം പ്രതികരണമെന്നും ഡി.രാജ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം സിപിഐ സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി വിഭാഗീയതയില്‍ താക്കീതുമായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. 'വിഭാഗീയതയും വ്യക്തികേന്ദ്രീകരണ രീതിയും സിപിഐയില്‍ ഇല്ല. അത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ല. ചരിത്രം ഇത് ഓര്‍മപ്പെടുത്തുന്നു' പാര്‍ട്ടി മുഖമാസികയില്‍ ഇതുമായി ബന്ധപ്പെട്ട് എഴുതിയ കുറിപ്പില്‍ കാനം ഓര്‍മിപ്പിച്ചു.
പ്രായപരിധി തീരുമാനത്തിനെതിരെ പരസ്യവിമര്‍ശനം നടത്തിയ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി.ദിവാകരനെതിരെ നടപടിയുണ്ടായേക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇതുവരെയും ഒരു നടപടിയും എടുത്തിട്ടില്ല.
https://www.facebook.com/Malayalivartha

























