സ്വപ്നയുടെ യമണ്ടൻ പണി... HRDSനെ പൂട്ടിക്കാനിറങ്ങി പിണറായി പോലീസും? അജി കൃഷ്ണയെ ഇനി രാജ്യദ്രോഹിയാക്കും?

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ജോലി ചെയ്തിരുന്ന മുൻ സ്ഥാനപമായ എച്ച്ആർഡിഎസിനെ വീണ്ടും പൂട്ടാനിറങ്ങിയിരിക്കുകയാണ് കേരളാ പോലീസ്. എച്ച്ആർഡിഎസ്സിനെ വേട്ടയാടുന്ന നീക്കമാണ് ഇതിലൂടെ നടന്നിരിക്കുന്നത് എന്ന പ്രതികരണമാണ് പിന്നാലെ ലഭിക്കുന്നത്. മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം പ്രവർത്തിക്കുന്ന കളിപ്പാവയായി സർക്കാർ സംവിധാനങ്ങൾ മാറ്റുന്നു എന്ന പ്രതിപക്ഷ ആരോപണങ്ങൾക്ക് ഇതോടെ കൂടുതൽ കരുത്ത് പകരുകയാണ്.
വിഷയത്തിലേക്ക് അല്ലെങ്കിൽ അതിന്റെ കാര്യ കാരണങ്ങളിലേക്ക് പോകുന്നതിന് മുൻ സൂചിപ്പിക്കേണ്ട് രണ്ട് വസ്തുതകളുണ്ട്. ഒന്ന് ഏതാനും ദിവസങ്ങൾക്ക് മുൻപ് സ്വപ്‌നയുടെ വെളിപ്പെടുത്തലുകൾ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ ഇ.ഡിയെ HRDS സമീപിച്ചിട്ടുണ്ടായിരുന്നു. ഒരു പരാതിയും സമർപ്പിച്ചിരുന്നു. അതിന് ശേഷം ഇന്നലെയാണ് ഡോളർ കടത്ത് കേസിൽ കസ്റ്റംസ് കുറ്റപത്രം സമർപ്പിച്ചത്. അതിൽ ആറാം പ്രതി മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറും.
ഇതിലും സംശയം നീളുന്നത് മുഖ്യന്റെ ഓഫീസിലേക്ക് തന്നെയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. ഈ സാഹചര്യത്തിൽ കൂടിയാണ് HRDSനെതിരായ നീക്കങ്ങൾ കൂടി ശക്തിപ്പെടുന്നത്. അതിന്റെ തുടർച്ചയെന്നോണം അട്ടപ്പാടിയിൽ ആദിവാസികൾക്കായി വീട് നിർമിച്ചു നൽകുന്നതിൽ നിന്ന് എൻജിഒ ആയ എച്ച്ആർഡിഎസിനെ വിലക്കിയരിക്കുകയാണ് സർക്കാർ.
പ്രകൃതിക്ക് ഇണങ്ങാത്ത വീടുകൾ നിർമിച്ചു എന്നു കണ്ടെത്തിയതിനെ തുടർന്നാണ് എച്ച്ആർഡിഎസിന് ഒറ്റപ്പാലം സബ് കളക്ടർ നിർമാണ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. തൊട്ടുപിന്നാലെ അട്ടപ്പാടി നോഡൽ ഓഫീസർ ഇക്കാര്യം വ്യക്തമാക്കി ഉത്തരവിറക്കി. പ്രീഫാബ് മെറ്റീരിയൽ ഉപയോഗിച്ചുള്ള വീട് നിർമാണം ആവാസ വ്യവസ്ഥയ്ക്ക് ഇണങ്ങുന്നതല്ല എന്നാണ് ഉത്തരവിലെ വിശദീകരണം. വീട് നിർമാണം നിർത്തിയതായി 2 ദിവസത്തിനകം രേഖമൂലം അറിയിക്കണം എന്നും നിർദേശമുണ്ട്.
എച്ച്ആർഡിഎസ് നടത്തുന്ന വീട് നിർമാണം പരിശോധിക്കാൻ പട്ടികജാതി, പട്ടികവർഗ കമ്മീഷനും നിർദേശം മുന്നോട്ട് വച്ചിരുന്നു. ഇതിനിടെ എച്ച്ആർഡിഎസിന്റെ ഓഫീസുകളിൽ വിജിലൻസ്, പരിശോധന നടത്തുകയാണ്. തിരുവനന്തപുരം വിജിലൻസ് ഓഫീസിൽ നിന്നെത്തിയ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. തൊടുപുഴയിലേയും പാലക്കാട്ടേയും ഓഫീസുകളിലാണ് പരിശോധന. പദ്ധതി ക്രമക്കേടുകൾ സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. എച്ച്ആർഡിഎസിന്റെ സംസ്ഥാനത്തെ് മുഴുവൻ ഓഫീസുകളിലും പരിശോധന നടക്കുന്നതായാണ് വിവരം .
തിരുവവന്തപുരത്ത് നിന്നുള്ള വിജിലൻസ് സംഘമാണ് പരിശോധന നടത്തുന്നത്. വിജിലൻസ് പരിശോധന സ്വാഗതം ചെയ്യുന്നുവെന്നും പരിശോധനയുമായി സഹകരിക്കുമെന്നും എച്ച്ആർഡിഎസ് വ്യക്തമാക്കിയിട്ടുമുണ്ട്. പരിശോധനയ്ക്ക് പിന്നിൽ സർക്കാരിന്റെ പ്രതികാര നടപടിയാണെന്ന് പ്രോജക്ട് ഡയറക്ടർ ബിജു കൃഷ്ണൻ പ്രതികരിച്ചതിലെ കഴമ്പ് തന്നെയാണ് കേരളം തേടുന്നത്. മുഖ്യമന്ത്രിക്കെതിരെ സംസാരിച്ചതിന് പ്രതികാരം ചെയ്യുകയാണെന്നും അദ്ദേഹം ഇതോടൊപ്പം ആരോപിച്ചിട്ടുണ്ട്.
ആദിവാസികളെ കയ്യേറ്റം ചെയ്യുകയും ഭൂമി തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയിൽ നേരത്തെ എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണൻ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഷോളയൂരിലെ വട്ടലക്കി എന്ന സ്ഥലത്ത് പട്ടികവർഗ വിഭാഗത്തിൽപ്പെട്ട രാമൻ എന്നയാളുടെ ഭൂമി കയ്യേറിയതിനായിരുന്നു കേസ്.
ഈ കേസിൽ അജി കൃഷ്ണ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് കോടതി ജാമ്യം നൽകിയിരുന്നു. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച സ്വപ്ന സുരേഷിന് ജോലി നൽകിയതിലുള്ള പ്രതികാരമാണ് ഈ കേസിന് പിന്നിലെന്ന് എച്ച്ആർഡിഎസ് ആരോപിച്ചിരുന്നു. ശേഷം സ്വപ്നയെ പിന്നീട് എച്ച്ആർഡിഎസ് പിരിച്ചു വിട്ടിരുന്നു. സർക്കാർ സംവിധാനങ്ങൾ മുഖ്യമന്ത്രി തന്റെ സ്വാധീനം ഉപയോഗിച്ച് ഭരണഘടനാവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന എന്ന് ആക്ഷേപം കൂടി ഇവിടെ ശക്തിപ്പെടുകയാണ്.
എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണൻ സമർപ്പിച്ചിരിക്കുന്ന പരാതിയിൽ, സ്വപ്നയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയെയും കുടുംബത്തേയും ചോദ്യം ചെയ്യണമെന്നാണ് പ്രധാനമായി ആവശ്യപ്പെട്ടിരിക്കുന്നത്. ഡോളർക്കടത്തിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്നുമാണ് സ്വപ്‌ന സുരേഷ് ആരോപിച്ചിരുന്നത്. ഇഡി. ഇക്കാര്യത്തിൽ ചോദ്യം ചെയ്യലിന് തയ്യാറാകുന്നില്ലെന്ന ഘട്ടത്തിലാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്ന ആവശ്യവുമായി അജി കൃഷ്ണൻ ഇ.ഡിയെ സമീപിച്ചത്.
ഡോളർ കടത്തിലാണ് ഇന്നലെ കുറ്റപത്രം കോടതിയിലെത്തിയിരിക്കുന്നത്. ഇനി വിശദമായ അന്വേഷണമുണ്ടായാൽ അത് മുഖ്യമന്ത്രിയുടെ നിലനിൽപ്പിനെ പോലും ബാധിച്ചേക്കാം എന്നാണ് വിലയിരുത്തുന്നത്. ആദിവാസി ഭൂമി കൈയ്യേറി, കുടിലുകൾ കത്തിച്ചു, ജാതിപ്പേര് വിളിച്ചു എന്നീ പരാതികളിൽ നേരത്തേയും അജി കൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. അത് വീണ്ടും ആവർത്തിക്കാനുള്ള സാഹചര്യമാണ് ഇപ്പോഴത്തെ വിജിലൻസ് റെയ്ഡിലും മറ്റും കാണുവാൻ കഴിയുന്നത്.
തനിക്കെതിരെ ശബ്ദിക്കുന്നവർക്കെതിരെ അധികാരത്തിന്റെ പിൻബലം ഉപയോഗിച്ച് കൊണ്ട് നേരിടുന്ന രീതിയാണ് മുഖ്യമന്ത്രി നടപ്പിലാക്കുന്നത് എന്ന് തന്നെയാണ് HRDSഉം ആരോപിക്കുന്നത്.
https://www.facebook.com/Malayalivartha

























