രാജ്യദ്രോഹ പ്രവർത്തനത്തിന് സർക്കാരിന്റെ ഫുൾ സപ്പോർട്ട്.... പങ്കുപറ്റിയത് KSEBയും?

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനത്തിൻ്റെ ഭാഗമായി എൻഐഎയുടെ പിടിയിലായവരിൽ ടെക്കികളും ലക്ചറും മുതൽ സർക്കാർ ഉദ്യോഗസ്ഥൻ വരെ ഉൾപ്പെടുന്നുണ്ട്. അതിനിടയിലാണ് നടുക്കുന്ന മറ്റൊരു വിവരം കൂടി പുറത്ത് വന്നിരിക്കുന്നത്. തീവ്രവാദ പ്രവർത്തനത്തിന് അറസ്റ്റിലായതിനെ തുടർന്ന് സസ്പെൻഷനിലായ പോപ്പുലർ ഫ്രണ്ട് ദേശീയ ചെയർമാൻ ഒ.എം.എ. സലാമിനാണ് എല്ലാ മാസവും 67,600 രൂപ കെഎസ്ഇബി ശമ്പളമായി കൊടുക്കുന്നത്. ഒ.എം.എ. സലാമിന് കഴിഞ്ഞ 20 മാസമായി കേരള സർക്കാരിന്റെ കീഴിലുള്ള കേരള സംസ്ഥാന വൈദ്യുതി ബോർഡ് ശമ്പളം മുടങ്ങാതെ കൊടുക്കുന്നുണ്ട്.
കെഎസ്ഇബി മഞ്ചേരി ഡിവിഷൻ റീജണൽ ഓഡിറ്റ് ഓഫീസിൽ സീനിയർ അസിസ്റ്റന്റായിരുന്നു ഒ.എം.എ. സലാം. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 7.84 ലക്ഷം രൂപ ശമ്പളം ലഭിച്ചതായി ഒ.എം.എ. സലാം സമർപ്പിച്ച ഇൻകം ടാക്‌സ് സ്‌റ്റേറ്റ്‌മെന്റിൽ വ്യക്തമായി പറയുന്നുണ്ട്. ഒ.എം.എ. സലാം, പോപ്പുലർ ഫ്രണ്ടിനുവേണ്ടി വിദേശ രാജ്യങ്ങളിൽ നിന്ന് ശതകോടികൾ സ്വീകരിക്കുകയും ഈ പണം ഉപയോഗിച്ച് രാജ്യദ്രോഹ പ്രവർത്തനം നടത്തുകയും ചെയ്തുവെന്ന് ആരോപിച്ച് 2020 ഡിസംബറിൽ കേന്ദ്ര സർക്കാർ അറസ്റ്റ് ചെയ്തിരുന്നു.
തുടർന്നാണ് 2020 ഡിസംബർ 14ന് സലാമിനെ കെ.എസ്.ഇ.ബിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. സസ്‌പെൻഷനിലായ വ്യക്തിക്ക് ആറു മാസക്കാലത്തേക്ക് ഉപജീവന ബത്ത നൽകണമെന്നും അതിനിടയിൽ സസ്‌പെൻഷന് കാരണമായ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കണമെന്നുമാണ് നിയമം.
രാജ്യത്തിനെതിരേ ഭീകര പ്രവർത്തന ആരോപണവിധേയനായ വ്യക്തിയായിട്ടുപോലും ഇദ്ദേഹത്തിനെതിരേ വൈദ്യുതി ബോർഡോ കേരള സർക്കാരോ അന്വേഷണം നടത്തി നടപടി എടുക്കാൻ മടിച്ചതിനാലാണ് തുടർന്നും ശമ്പളം നൽകേണ്ടി വരുന്നത്. ചുരുക്കത്തിൽ, ഓഫീസിൽ വരാതെ, സർക്കാർ ശമ്പളം വാങ്ങി പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനം നടത്തിക്കൊണ്ടുപോകാൻ ദേശീയ ചെയർമാനായ സലാമിന് സൗകര്യമൊരുക്കിക്കൊടുക്കുകയാണ് സസ്‌പെൻഷനിലൂടെ കേരള സർക്കാർ ചെയ്തത്.
2020 ഡിസംബറിൽ അറസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം പിന്നീട് ജാമ്യത്തിലിറങ്ങിയ സലാമിനെ കഴിഞ്ഞ ദിവസം രാജ്യത്തെ നൂറോളം കേന്ദ്രങ്ങളിൽ നടന്ന റെയ്ഡിൽ മഞ്ചേരിയിലെ വീട്ടിൽ നിന്ന് പിടികൂടുകയും അറസ്റ്റ് ചെയ്ത് ഡൽഹിയിലേക്ക് കൊണ്ടു പോവുകയുമാണുണ്ടായത്. 2020 ഡിസംബർ 14നാണ് സസ്‌പെഷനിലായത്.
ആദ്യത്തെ ആറുമാസം ഉപജീവന ബത്ത കൊടുത്തു, തുടർന്ന് ഇന്നുവരെ പൂർണ ശമ്പളം നൽകിക്കൊണ്ടിരിക്കുന്നു എന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു കാര്യം. ഓഗസ്റ്റിലെ ശമ്പളം കൂടി നൽകി കഴിഞ്ഞു. എല്ലാ മാസവും കെ.എസ്.ഇ.ബി. 67,600 രൂപയാണ് ശമ്പളമായി കൊടുക്കുന്നത്. സസ്‌പെൻഷനിലായതു കാരണം ഓഫീസിൽ വരേണ്ടതുമില്ല. ആദായ നികുതി വകുപ്പിന്റെ കണക്ക് പ്രകാരം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മുഴുവൻ കാലയളവും സസ്‌പെൻഷനിൽ ആയിരുന്നിട്ടും കെ.എസ്.ഇ.ബിയിൽ നിന്നുള്ള ഇയാളുടെ ശമ്പള വരുമാനം 7.84 ലക്ഷമാണ്.
മാർച്ച് 2003 മുതൽ 2010 ജൂലൈ വരെ ലീവായിരുന്നു. അതിനു ശേഷം പലപ്പോഴും മാസങ്ങളോളം മെഡിക്കൽ ലീവെടുത്താണ് ഭീകര പ്രവർത്തനത്തിനു നേതൃത്വം കൊടുത്തത്. കഴിഞ്ഞ ദിവസം മഞ്ചേരിയിലെ വീട്ടിൽ നിന്നു സലാം അറസ്റ്റിലായിട്ടും കെഎസ്ഇബി നടപടികളിലേക്കു നീങ്ങിയിട്ടില്ല.
സർക്കാർ ശമ്പളം വാങ്ങി ഓഫീസിലെത്താതെ രാജ്യദ്രോഹപ്രവർത്തനം നടത്താൻ കേരള സർക്കാർ സലാമിനെ അനുവദിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം എൻഐഎ കേരളത്തിൽ നടത്തിയ റെയ്ഡിൽ അറസ്റ്റിലായ സലാമിനെ ഇപ്പോൾ എൻഐഎ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. രണ്ട് വർഷത്തോളമായി ഓഫീസിൽ ഹാജരാകാതെ ശമ്പളം കൈപ്പറ്റാൻ സാഹചര്യമൊരുക്കിയവർക്കെതിരെ എന്ത് നടപടിയുണ്ടാവുമെന്ന് കേരളം ഉറ്റുനോക്കുകയാണ്.
https://www.facebook.com/Malayalivartha

























