സർക്കാരിന്റെ പ്രവർത്തനങ്ങൾ ഗവർണർ തടസപ്പെടുത്തുന്നു.... ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി കാനം രാജേന്ദ്രൻ... സിപിഐ അഭിപ്രായമുള്ളവരുടെ പാർട്ടി...

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. തിരഞ്ഞെടുത്ത് സർക്കാരിന്റെ പ്രവർത്തനങ്ങൾ ഗവർണർ തടസപ്പെടുത്താനാണ് ഗവർണറുടെ ശ്രമമെന്ന് കാനം പറഞ്ഞു. ബില്ലുകൾ ഒപ്പിടാത്ത് ഗവർണറുടെ നടപടിക്കെതിരെയാണ് കാനത്തിന്റെ വിമർശനം.
ബിജെപി സർക്കാരിന്റെ കെടുതികൾ മാത്രം വിതയ്‌ക്കുന്ന സാമ്പത്തിക നയങ്ങൾക്കെതിരായ ബദൽ അവതരിപ്പിക്കുന്ന ഏക സർക്കാരാണ് കേരളത്തിലുള്ളത്. വികസന നടപടികളുമായി സർക്കാർ മുന്നോട്ടുപോകുമ്പോൾ അട്ടിമറിക്കാൻ ശ്രമിക്കുന്നവരുടെ ആയുധമായി ഗവർണർ പ്രവർത്തിക്കുകയാണെന്നും കാനം പറഞ്ഞു.
കമ്മ്യൂണിസ്റ്റ് പാർട്ടികളെ ദുർബലപ്പെടുത്താനാണ് ബൂർഷ്വാ മാദ്ധ്യമങ്ങളുടെ ശ്രമമെന്നും കാനം കുറ്റപ്പെടുത്തി. ഇതിനെ പാർട്ടി അതിജീവിക്കും. സി.പി.ഐയിൽ വിഭാഗീയതയുണ്ടെന്ന് മാദ്ധ്യമങ്ങൾ വരുത്തി തീർക്കുന്നു. നാൽപ്പതിൽ ഒരാളുടെ അഭിപ്രായം പാർട്ടിയുടെ അഭിപ്രായമായി പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്.
സിപിഐയിൽ വിഭാഗീയതയുണ്ടെന്ന് മാധ്യമങ്ങൾ വരുത്തി തീർക്കുന്നുവെന്നും കാനം പറഞ്ഞു. 40ൽ ഒരാളുടെ അഭിപ്രായം പാർട്ടിയുടെ അഭിപ്രായമായി പ്രചരിപ്പിക്കുന്നു. എന്നാൽ ഒരു തീരുമാനമെടുത്താൽ പാർട്ടി അടി മുതൽ മുടി വരെ ഒറ്റക്കെട്ടായി നില്‍കുമെന്നും കാനം പറഞ്ഞു. സിപിഐ അഭിപ്രായമുള്ള സഖാക്കളുടെ പാർട്ടിയാണ്.
നാല്പത് പേർ പങ്കെടുത്ത ഒരു സമ്മേളനത്തിന്റെ ചർച്ചയിൽ ഒരാളുടെ അഭിപ്രായം പാർട്ടിയുടെ അഭിപ്രായമാണ് എന്ന് വാർത്ത കൊടുക്കുന്നത് ശരിയല്ല. സി.പി.ഐ അഭിപ്രായമുള്ള സഖാക്കളുടെ പാർട്ടിയാണ്. ജനാധിപത്യപരമായി പ്രവർത്തിക്കുന്ന പാർട്ടിയിൽ അത്തരം ചർച്ചകൾ നടക്കും. അത് തെറ്റാണെന്ന് പറയാനാവിസ്സ. എന്നാൽ ഒരു തീരുമാനമെടുത്താൽ പാർട്ടി ഒറ്റക്കെട്ടായി നിൽക്കുമെന്നും കാനം പറഞ്ഞു.
പ്രതിപക്ഷ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കാനം വ്യക്തമാക്കി. എൻഡിഎയ്ക്ക് ബദൽ പ്രതിപക്ഷ കക്ഷികൾ ചേർന്ന് രൂപം കൊടുക്കണം. ഛിന്നഭിന്നമായ പ്രതിപക്ഷമാണ് എൻഡിഎ അധികാരത്തിൽ വരാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. ദുരിതങ്ങളാണ് ബിജെപി ഭരണം ജനങ്ങൾക്കു നൽകുന്നത്.
തൊഴിലില്ലായ്‌മ ഏറ്റവും ഉയർന്ന നിരക്കിലായി. വളർച്ച മുരടിച്ചു. നാണയപ്പെരുപ്പം ഉയരുന്നു. ഭക്ഷ്യസാധനങ്ങൾക്കുപോലും താങ്ങാനാകാത്ത വിലക്കയറ്റമായി. ജനം ഇത് ചർച്ച ചെയ്യാതെ ജാതിയുടെ മതത്തിന്റെയും പിന്നാലെ പോകണമെന്നാണ് ബിജെപി പറയുന്നത്. മതനിരപേക്ഷതയിൽനിന്ന് മതരാഷ്‌ട്രത്തിലേക്ക് മാറാനാണ് ആഹ്വാനം.
https://www.facebook.com/Malayalivartha

























