കാട്ടാക്കട ഡിപ്പോയിൽ പിതാവിനും മകൾക്കും മർദ്ദിച്ച സംഭവം... ആദ്യ അറസ്റ്റ്; പിടിയിലായത് സെക്യൂരിറ്റി ജീവനക്കാരന്‍... പിടിയിലായത് തിരുമല നിന്ന്...

കാട്ടാക്കടയിൽ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ കൺസെഷൻ ചോദിച്ചെത്തിയ പിതാവിനെ മകളുടെ മുൻപിലിട്ട് തല്ലിച്ചതച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഡിപ്പോയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ തിരുമല 'പുലരി'യില്‍ സുരേഷ് കുമാറിനെയാണ് (52) കാട്ടാക്കട ഡിവൈ.എസ്.പി അനില്‍കുമാറും ഷാഡോ ടീമും ചേര്‍ന്ന് വെള്ളിയാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. സംഭവം ഉണ്ടായി 12 ദിവസത്തിന് ശേഷമാണ് ആദ്യ അറസ്റ്റ് ഉണ്ടാകുന്നത്.
തിരുമലയിൽ നിന്നാണ് സുരേഷ് പിടിയിലായത്. അവിടെ ബന്ധുവിന്റെ വീട്ടിൽ സുരേഷ് ഒളിച്ചു താമസിക്കുകയായിരുന്നു. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘമാണ് ഇയാളെ പിടികൂടിയത്. കേസിലെ രണ്ടാം പ്രതിയാണ് സുരേഷ്. വെള്ളിയാഴ്ച സുരേഷ് ഉൾപ്പെടെ അഞ്ച് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു സുരേഷ് അറസ്റ്റിലായത്. മകളുടെ മുന്നിലിട്ട് അച്ഛനെ ബന്ധനസ്ഥനാക്കി മർദ്ദിച്ച പ്രതികൾ ജാമ്യം അർഹിക്കുന്നില്ലെന്ന് നിരീക്ഷിച്ചാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ആറ് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.
ഇന്നലെ രാത്രി 10 മണിയോടെ ഇയാളെ കാട്ടാക്കടയിൽ എത്തിച്ചു. മറ്റ് പ്രതികളായ മുഹമ്മദ് ഷെരീഫ്, എൻ. അനിൽകുമാർ, സി.പി. മിലൻ ഡോറിച്ച്, അജികുമാർ എന്നിവരും പൊലീസ് വലയിലായതായി സൂചനയുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ വ്യാപക പ്രതിഷേധം തുടരുന്നതിനിടെയും പ്രതികളുടെ മുന്‍കൂര്‍ ജാമ്യ ഹരജി നിരസിച്ച ദിവസവുമാണ് ഒരാളെയെങ്കിലും പിടികൂടാൻ പൊലീസിന് കഴിഞ്ഞത്.
തെളിവായി സമർപ്പിച്ച ദൃശ്യങ്ങളുമായി ഒത്തുനോക്കാൻ പ്രതികളുടെ ശബ്ദ സാമ്പിൾ ശേഖരിക്കാൻ കസ്റ്റഡിയിൽ കിട്ടേണ്ടത് അത്യാവശ്യമാണെന്ന പ്രോസിക്യൂഷൻ വാദവും കോടതി അംഗീകരിച്ചു. അക്രമം നടന്ന് പന്ത്രണ്ട് ദിവസമായിട്ടും പ്രതികളെ പിടി കൂടാൻ പൊലീസിനായിട്ടില്ല.
അതേസമയം, മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് ശേഷം പ്രതികളെ അറസ്റ്റ് ചെയ്യാൻ ആരംഭിച്ച പോലീസ് നടപടി സംശയകരമാണ്. പ്രതികൾ ഒളിവിലാണെന്നായിരുന്നു പിടികൂടാതിരിക്കുന്നതിനുള്ള കാരണമായി പോലീസ് പറഞ്ഞിരുന്നത്. എന്നാൽ മുൻകൂർ ജാമ്യം തള്ളിയതിന് മണിക്കൂറുകൾക്കുള്ളിലാണ് ആദ്യ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.
പ്രതികളെക്കുറിച്ച് നേരത്തെ തന്നെ പോലീസിന് അറിവുണ്ടായിരുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. സിഐടിയു തൊഴിലാളി യൂണിയനിൽ ഉൾപ്പെട്ടവരാണ് ഇവർ എന്നും ആക്ഷേപമുണ്ട്. സെപ്റ്റംബർ 20ന് രാവിലെ മകളോടൊപ്പം കൺസെഷൻ പുതുക്കാനായി ഡിപ്പോയിൽ എത്തിയ പ്രേമനനെയും മകൾ രേഷ്മയെയും ജീവനക്കാർ കൂട്ടം ചേർന്ന് കൈയേറ്റം ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha

























