വയോജനദിനാഘോഷവും യോഗ പരിശീലനോദ്ഘാടനവും

പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വയോജനദിനാഘോഷവും യോഗ പരിശീലനോദ്ഘാടനവും ഒക്ടോബര്‍ ഒന്നിന് രാവിലെ 10 മണിക്ക് പെരിങ്ങര ചാത്തങ്കേരി കമ്മ്യൂണിറ്റി ഹാളില്‍ ജില്ലാ പഞ്ചായത്തംഗം സി.കെ ലതാകുമാരി ഉദ്ഘാടനം നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് മാത്തന്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തും.
പുളിക്കീഴ് ഐ.സി.ഡി.എസ് ശിശുവികസന പദ്ധതി ഓഫിസര്‍ ഡോ. ആര്‍ പ്രീതാകുമാരി വിഷയാവതരണം നടത്തും. ആയുഷ് പെരിങ്ങര മെഡി. ഓഫീസര്‍ ഡോ.ബിജി വര്‍ഗീസ്, ആയുര്‍വേദം റിട്ട.ഡിഎംഒ ഡോ.കെ.എം.മത്തായി, യോഗാ ട്രെയിനര്‍ ജെറി ജോഷി ആരോഗ്യ ക്ലാസ്സുകള്‍ നയിക്കും.
https://www.facebook.com/Malayalivartha

























