ഇന്ന് ട്രഷറി ഇടപാടുകള്‍ വൈകിയേക്കും... ബാങ്കില്‍ നിന്ന് പണം ലഭിക്കുന്ന മുറയ്ക്കായിരിക്കും പ്രവര്‍ത്തിക്കുക

ഇന്ന് ട്രഷറി ഇടപാടുകള്‍ വൈകിയേക്കും... ബാങ്കില്‍ നിന്ന് പണം ലഭിക്കുന്ന മുറയ്‌ക്കേ പ്രവര്‍ത്തിക്കൂകയുള്ളൂ. ചെക്ക് ഇടപാട്. പണം പിന്‍വലിക്കല്‍, ബില്ലു മാറിയെടുക്കല്‍, സേവിംഗ്‌സ് ബാങ്ക് ഇടപാടുകള്‍ എന്നിവയാണ് തടസ്സപ്പെടുക.
അര്‍ദ്ധവാര്‍ഷികം പൂര്‍ത്തിയായ ഇന്നലെ നീക്കിയിരുപ്പ് തുക മുഴുവന്‍ ബാങ്കുകളിലേക്ക് മാറ്റി. ബാങ്കില്‍ തിരിച്ചടയ്ക്കാതെ ട്രഷറിയില്‍ പണം സൂക്ഷിക്കുന്നത് പലിശയിനത്തില്‍ സംസ്ഥാനത്തിന് സാമ്പത്തിക ബാദ്ധ്യത വരുത്തുന്നുണ്ടെന്ന് അക്കൗണ്ടന്റ് ജനറല്‍ കുറ്റപ്പെടുത്തിയിരുന്നു.
ഇത് പരിഹരിക്കാനായി സാമ്പത്തിക വര്‍ഷാവസാനത്തിലും അര്‍ദ്ധവാര്‍ഷിക സമാപന ദിനത്തിലും പണം മുഴുവന്‍ ബാങ്കുകളിലേക്ക് മാറ്റാനായി ധനവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ടായിരുന്നു.
അര്‍ദ്ധവാര്‍ഷികാരംഭ ദിവസമായതിനാല്‍ ഇന്ന് ബാങ്ക് നടപടികള്‍ പൂര്‍ത്തിയാക്കി ഉച്ചയ്ക്ക് ശേഷം പണമെത്താനാണ് സാധ്യതയുള്ളത്. ശനിയാഴ്ചയായ ഇന്ന് പണം മാറാനായില്ലെങ്കില്‍ വീണ്ടും വൈകിയേക്കും. നാളെ ഞായര്‍ ബാങ്ക് അവധിയാണ്. മാസാദ്യദിനങ്ങളായതിനാല്‍ ഇന്നും തിങ്കളാഴ്ചയും ശമ്പളവും പെന്‍ഷനും പിന്‍വലിക്കുന്നവരുടെ തിരക്കുമുണ്ടാകും.
ചൊവ്വയും ബുധനും മഹാനവമിയും വിജയദശമിയും ആയതിനാല്‍ ബാങ്ക് അവധിയാണ്. ഇനി വ്യാഴാഴ്ച മുതല്‍ മാത്രമേ ബാങ്കുകളില്‍ സാധാരണരീതിയിലുള്ള പ്രവര്‍ത്തനം നടക്കാന്‍ സാധ്യതയുള്ളൂ.
https://www.facebook.com/Malayalivartha

























