ആദ്യ യാത്ര ഫിന്‍ലാന്റിലേക്ക്.... യൂറോപ്യന്‍ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും അടങ്ങിയ സംഘവും ഇന്ന് രാത്രി പുറപ്പെടും... ഈ മാസം 12 വരെയാണ് സന്ദര്‍ശനം.....

ആദ്യ യാത്ര ഫിന്‍ലാന്റിലേക്ക്.... യൂറോപ്യന്‍ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും അടങ്ങിയ സംഘവും ഇന്ന് രാത്രി പുറപ്പെടും... ഈ മാസം 12 വരെയാണ് സന്ദര്‍ശനം.....
ദില്ലിയില്‍ നിന്നും ഫിന്‍ലാന്റിലേക്കാണ് ആദ്യ യാത്ര. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടിയും ചീഫ് സെക്രട്ടറിയും ഒപ്പം ഉണ്ട്. തുടര്‍ന്ന് നോര്‍വേ സന്ദര്‍ശനത്തില്‍ മന്ത്രിമാരായ പി രാജീവും വി അബ്ദു റെഹ്മനും ഒപ്പമുണ്ടാകും.
ബ്രിട്ടന്‍ സന്ദര്‍ശനത്തില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജാകും മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പം ഉണ്ടാകുക. സന്ദര്‍ശനത്തില്‍ വീഡിയോ കവറേജ് ഉണ്ടാകും.
രണ്ടുമുതല്‍ നാലുവരെ മുഖ്യമന്ത്രിയുടെ ഫിന്‍ലന്‍ഡ് സന്ദര്‍ശനത്തിന് ഫോട്ടോയും വീഡിയോയും എടുക്കാനുള്ള ചുമതല ശുഭാം കേഷ്രിക്കാണ്. നോര്‍വേയില്‍ അഞ്ചുമുതല്‍ ഏഴു വരെ മന്‍ദീപ് പ്രിയനും ബ്രിട്ടണില്‍ ഒന്‍പതുമുതല്‍ 12 വരെ എസ്.ശ്രീകുമാറിനുമാണ് ഫോട്ടോയെടുക്കാനുള്ള ചുമതല. ഇന്ത്യന്‍ എംബസി മുഖേനെ 7 ലക്ഷം രൂപ ചെലവിട്ട് വീഡിയോ കാമറ സംഘത്തെ ഇതിനായി നിയോഗിച്ചിട്ടുള്ളത്.
"
https://www.facebook.com/Malayalivartha