കെഎസ്ആര്‍ടിസിയില്‍ സിംഗിള്‍ ഡ്യൂട്ടി പരിഷ്‌ക്കരണം ഇന്ന് മുതല്‍ പ്രാബല്യത്തില്‍.... പാറശാല ഡിപ്പോയില്‍ മാത്രമാണ് പരീക്ഷണാടിസ്ഥാനത്തില്‍ സിംഗിള്‍ ഡ്യൂട്ടി വരുന്നത്, ഷെഡ്യൂളുകളുടെ എണ്ണം ഇരട്ടിയാക്കിയാണ് ഡ്യൂട്ടി പരിഷ്‌കരണം നടപ്പിലാക്കുന്നത്

കെഎസ്ആര്‍ടിസിയില്‍ സിംഗിള്‍ ഡ്യൂട്ടി പരിഷ്‌ക്കരണം ഇന്ന് മുതല്‍ പ്രാബല്യത്തില്‍.... പാറശാല ഡിപ്പോയില്‍ മാത്രമാണ് പരീക്ഷണാടിസ്ഥാനത്തില്‍ സിംഗിള്‍ ഡ്യൂട്ടി വരുന്നത്, ഷെഡ്യൂളുകളുടെ എണ്ണം ഇരട്ടിയാക്കിയാണ് ഡ്യൂട്ടി പരിഷ്‌കരണം നടപ്പിലാക്കുന്നത്
നേരത്തെ 8 ഡിപ്പോകളില്‍ നടപ്പിലാക്കാനായിരുന്നു ധാരണയെങ്കിലും തയ്യാറാക്കിയ ഷെഡ്യൂളുകളിലെ അപാകതകള്‍ യൂണിയനുകള്‍ ചൂണ്ടിക്കാട്ടിയതോടെയാണ് തീരുമാനം മാറ്റിയിട്ടുള്ളത്.
8 മണിക്കൂറില്‍ കൂടുതല്‍ ചെയ്യുന്ന ജോലിക്ക് അടിസ്ഥാന ശമ്പളത്തിനും ഡിഎയ്ക്കും ആനുപാതികമായ അധിക വേതനം നല്‍കും. അപാകതകളുണ്ടെങ്കില്‍ പരിശോധിച്ച് മാറ്റങ്ങള്‍ വരുത്തി ഒരു മാസത്തിനുള്ളില്‍ മുഴുവന്‍ ഡിപ്പോകളിലും നടപ്പിലാക്കും. ഡ്യൂട്ടി പരിഷ്‌കരണത്തിനെതിരെ കോണ്‍ഗ്രസ് അനുകൂല ടിഡിഎഫ് യൂണിയന്‍ പണിമുടക്ക് പ്രഖ്യാപിച്ചെങ്കിലും പിന്മാറി.
ഇന്ന് മുതല്‍ പണിമുടക്ക് നടത്തുമെന്നായിരുന്നു കോണ്‍ഗ്രസ് അനുകൂല സംഘടന പ്രഖ്യാപിച്ചിരുന്നത്. പുതിയ ഡ്യൂട്ടി പരിഷ്‌കരണത്തില്‍ പ്രതിഷേധിച്ചായിരുന്നു സമര പ്രഖ്യാപനം നടത്തിയിരുന്നത്. സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റും ഗതാഗത മന്ത്രിയും നിലപാടെടുത്തിരുന്നു.
ഡയസ്‌നോണ്‍ അടക്കം പ്രഖ്യാപിച്ച് സമരത്തെ നേരിടാനുള്ള നടപടികളുമായി മാനേജ്‌മെന്റ് മുന്നോട്ട് പോകുന്നതിടയാണ് ടിഡിഎഫ് പിന്‍മാറിയത്. അതേസമയം സെപ്റ്റംബര്‍ മാസത്തെ ശമ്പളം ജീവനക്കാര്‍ക്ക് തിങ്കളാഴ്ച വിതരണം ചെയ്‌തേക്കും. സര്‍ക്കാര്‍ സഹായമായ 50 കോടി കെഎസ്ആര്‍ടിസിക്ക് അനുവദിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha

























