നെഞ്ചുതകര്‍ന്ന് ... നെയ്യാറില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു... സ്‌കൂള്‍ കലോല്‍സവ ദിനത്തിലുണ്ടായ ദുരന്തത്തില്‍ കൂട്ടക്കരച്ചിലോടെ കൂട്ടുകാര്‍.... നിലവിളിച്ച് മാതാപിതാക്കള്‍

നെഞ്ചുതകര്‍ന്ന് ... നെയ്യാറില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു... സ്‌കൂള്‍ കലോല്‍സവ ദിനത്തിലുണ്ടായ ദുരന്തത്തില്‍ കൂട്ടക്കരച്ചിലോടെ കൂട്ടുകാര്‍.... നിലവിളിച്ച് മാതാപിതാക്കള്‍.
കരുംകുളം തുറയടി തെക്കേക്കര വീട്ടില്‍ അശോക് - രാഖി ദമ്പതികളുടെ മകന്‍ അശ്വിന്‍ രാജ് (15) കഞ്ചാംപഴിഞ്ഞി ജെ.ജി.കോട്ടേജില്‍ ജോസഫ്- ഗ്രേസി ദമ്പതികളുടെ ഏക മകന്‍ ജോസ് വിന്‍ (15) എന്നിവരാണ് മരിച്ചത്.അരുമാനൂര്‍ എം.വി.ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഇരുവരും. നെയ്യാറിലെ മാവിളക്കടവിലായിരുന്നു ദുരന്തമുണ്ടായത്.
സ്‌കൂള്‍ കലോല്‍സവ ദിനമായ ഇന്നലെ മറ്റ് നാല് വിദ്യാര്‍ത്ഥികളോടൊപ്പമാണ് ആറ്റുകടവിലെത്തിയത്. ജോസ് പിന്നിന്റെ വീട്ടിലെത്തി ഭക്ഷണം കഴിച്ചശേഷം ഉച്ചയ്ക്ക് 1.30 ഓടെ കുളിക്കാനിറങ്ങിയ അശ്വിന്‍രാജാണ് ഒഴുക്കില്‍പ്പെട്ടത്. രക്ഷിക്കാനുള്ള ശ്രമത്തിനിടെ ജോസ് വിനും ഒഴുക്കില്‍പ്പെടുകയായിരുന്നു. പൂവാര്‍ പൊലീസും, ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബ യൂണിറ്റും മണിക്കൂറുകള്‍ നീണ്ട തെരച്ചിലിലാണ് മണല്‍ക്കയത്തില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
സ്‌കൂളില്‍ കലോല്‍സവം നടന്നു കൊണ്ടിരിക്കെയാണ് ദുരന്തവാര്‍ത്തയെത്തുന്നത്. ഉടന്‍ പരിപാടികള്‍ നിര്‍ത്തിവെച്ചു. വിദ്യാര്‍ത്ഥികളുടെ വേര്‍പാട് താങ്ങാനാവാതെ അധ്യാപകരും വിദ്യാര്‍ത്ഥികളും. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ പോസ്റ്റു മോര്‍ട്ടത്തിന് ശേഷം ഇന്ന് വീടുകളിലെത്തിക്കും.
"
https://www.facebook.com/Malayalivartha

























