ഗാന്ധി ജയന്തി ദിനമായ നാളെ കൊച്ചി മെട്രോ യാത്രക്കാര്‍ക്കായി നിരക്കില്‍ ഇളവുകള്‍...

ഗാന്ധി ജയന്തി ദിനമായ നാളെ കൊച്ചി മെട്രോ യാത്രക്കാര്‍ക്കായി നിരക്കില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. സൗജന്യ യാത്ര ഉള്‍പ്പടെ വന്‍ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
എംജി റോഡ് മെട്രോ സ്റ്റേഷനു മുന്നില്‍ നിര്‍മിച്ച ഗാന്ധി പ്രതിമ ഇന്നു രാവിലെ 9.30 ന് ഹൈബി ഈഡന്‍ എംപി അനാഛാദനം ചെയ്യും.
സ്വാതന്ത്ര്യ സമര സേനാനികള്‍ക്കാണ് നാളെ മെട്രോയില്‍ സൗജന്യമായി യാത്ര ചെയ്യാനാവുക. തിരിച്ചറിയല്‍ കാര്‍ഡ് കയ്യില്‍ കരുതണം.
20 രൂപ മുതല്‍ 60 രൂപ ടിക്കറ്റ് വരെയുള്ള ദൂരം നാളെ 20 രൂപയ്ക്ക് യാത്ര ചെയ്യാവുന്നതാണ്. എന്നാല്‍ മിനിമം ചര്‍ജ് പത്ത് രൂപ തന്നെയായിരിക്കും. ഗാന്ധി ജയന്തി ദിനത്തില്‍ പുതുതായി കൊച്ചി വണ്‍ കാര്‍ഡ് വാങ്ങുന്നവര്‍ക്ക് കാര്‍ഡിന്റെ നിരക്കും വാര്‍ഷിക ഫീസ് ആയ 225 രൂപയും കാഷ്ബാക്ക് ആയി ലഭിക്കുന്നതാണ്.
" f
https://www.facebook.com/Malayalivartha

























