'സമൂഹത്തിലെ ഏറ്റവും സാധാരണക്കാരൻ മുതൽ കൊച്ചു കുട്ടികൾ, സ്ത്രീകൾ, യുവാക്കൾ, ട്രാൻസ്ജെൻഡേഴ്സ്, ടെക്കിക്കൾ, കർഷകർ അങ്ങനെ അനേകരെ സ്പർശിച്ചാണ് ശ്രീ രാഹുൽ ഗാന്ധി മലയാള മണ്ണിലൂടെ നടന്ന് നീങ്ങിയത്...' ഭാരത് ജോഡോ യാത്രയെക്കുറിച്ച് ഉമ്മൻ ചാണ്ടി

ഏറ്റം ഹൃദ്യമായാണ് ഭാരത് ജോഡോ യാത്രയെ കേരളം വരവേറ്റത് എന്ന് വ്യക്തമാക്കി ഉമ്മൻചാണ്ടി. സമൂഹത്തിലെ ഏറ്റവും സാധാരണക്കാരൻ മുതൽ കൊച്ചു കുട്ടികൾ, സ്ത്രീകൾ, യുവാക്കൾ, ട്രാൻസ്ജെൻഡേഴ്സ്, ടെക്കിക്കൾ, കർഷകർ അങ്ങനെ അനേകരെ സ്പർശിച്ചാണ് ശ്രീ രാഹുൽ ഗാന്ധി മലയാള മണ്ണിലൂടെ നടന്ന് നീങ്ങിയത് എന്നും അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ഏറ്റം ഹൃദ്യമായാണ് ഭാരത് ജോഡോ യാത്രയെ കേരളം വരവേറ്റത്.. സമൂഹത്തിലെ ഏറ്റവും സാധാരണക്കാരൻ മുതൽ കൊച്ചു കുട്ടികൾ, സ്ത്രീകൾ, യുവാക്കൾ, ട്രാൻസ്ജെൻഡേഴ്സ്, ടെക്കിക്കൾ, കർഷകർ അങ്ങനെ അനേകരെ സ്പർശിച്ചാണ് ശ്രീ രാഹുൽ ഗാന്ധി മലയാള മണ്ണിലൂടെ നടന്ന് നീങ്ങിയത്..
ഓരോ സ്വീകരണ കേന്ദ്രങ്ങളിലും ഉത്സവ പ്രതീതിയിലാണ് യാത്രയെ രാഷ്ട്രീയഭേദമെന്യേ ജനങ്ങൾ വരവേറ്റത്.. മുന്നോട്ടുള്ള 3,000 കിലോമീറ്ററുകൾക്ക് പ്രിയപ്പെട്ട രാഹുൽ ജിയ്ക്കും സഹ യാത്രികാർക്കും നൽകുന്ന ഊർജ്ജവും അത് തന്നെയാണ് ..
ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനത്തിന്റെ അവസാന ദിവസം നിലമ്പൂർ പാണ്ടിക്കാട് യാത്രയ്ക്കൊപ്പം ചേർന്നു.. ഈ ജൈത്ര യാത്രയെ ചരിത്ര യാത്ര ആക്കി മാറ്റിയ ഓരോരുത്തരോടും നന്ദി അറിയിക്കുന്നു...
https://www.facebook.com/Malayalivartha

























