പ്രതീക്ഷകളെല്ലാം തെറ്റി.... മരുന്നിനുപോലും ഒന്നും കിട്ടിയില്ല. മിടുക്കരായ വീട്ടുകാര്‍ എടുത്തു കൊണ്ടുപോകാന്‍ പരുവത്തില്‍ ഒന്നും വെച്ചിരുന്നില്ലെന്നതാണ് സത്യം... വീട്ടില്‍ കയറിയിട്ട് ഒന്നും കഴിക്കാതെ പോയാല്‍ മോശമാകുമല്ലോ എന്ന് കരുതിയാകും കള്ളന്മാര്‍ അടുക്കളയില്‍ കയറി കാപ്പി ഇട്ടു... അതും ഏലയ്ക്കാകാപ്പി... കുശാലായി കുടിച്ചു... പുതിയവീട്ടില്‍ നിന്ന് ഒന്നും കിട്ടാത്തതിന്റെ കലിപ്പ് മറച്ചുവെച്ചില്ല... കണ്ണില്‍ കണ്ടതെല്ലാം അടിച്ചു തകര്‍ത്താണ് സംഘം മടങ്ങിയത്....

അടൂര്‍ കരുവാറ്റ വട്ടമുകളില്‍ സ്റ്റീവ് വില്ലയില്‍ അലീസ് വര്‍ഗീസ്, മറ്റത്തില്‍ രാജ് നിവാസില്‍ ലില്ലിക്കുട്ടി, മന്‍മോഹന്‍ വീട്ടില്‍ രമാദേവി, അഷ്ടമിയില്‍ സുഭാഷ് സുകുമാരന്‍, അറപ്പുരയില്‍ ഗീവര്‍ഗീസ് തോമസ് എന്നിവരുടെ വീടുകളിലാണ് മുന്‍വാതില്‍ കുത്തിത്തുറന്ന് മോഷണശ്രമം നടന്നത്. ഇതില്‍ ഒരു വീട് രണ്ടുമാസം മുന്‍പാണ് ഗൃഹപ്രവേശന ചടങ്ങ് നടന്നത്. ഈ വീടിന്റെ കിച്ചണ്‍ ക്യാബ്, തടി അലമാര, ഷോക്കേസ് എന്നിവയാണ് നശിപ്പിച്ചത്.കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം നടന്നത്..
വെള്ളിയാഴ്ച പുലര്‍ച്ചെ 3.40-വരെ അടുക്കളയില്‍ വെളിച്ചം ഉണ്ടായിരുന്നതായി വീടിന് പുറക് വശത്തെ ക്യാമറയില്‍ നിന്നും മനസ്സിലാകുന്നുണ്ട്. ഈ വീട്ടിലെ അടുക്കളയില്‍ നിന്നാണ് പാത്രം എടുത്ത് മോഷ്ടാക്കള്‍ ഏലക്കാ കാപ്പിയിട്ട് കുടിച്ചത്.സിറ്റൗട്ടില്‍ കാപ്പി കുടിച്ച ഗ്ലാസും ഇരിപ്പുണ്ടായിരുന്നു. അടൂര്‍ പോലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
https://www.facebook.com/Malayalivartha

























