ഫ്ലാറ്റിൽ നിന്നു വീണ് 17 വയസുകാരന് ദാരുണാന്ത്യം

കൊച്ചിയിൽ ഫ്ലാറ്റിൽ നിന്നു വീണ് വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം. പതിനേഴ് വയസുകാരൻനാണ് വീണത്. തേവര ഫെറിക്കടുത്തുള്ള കെട്ടിട സമുച്ചയത്തിലാണ് സംഭവം. നേവി ഉദ്യോഗസ്ഥൻ സിറിൽ തോമസിന്റെ മകൻ നീൽ ജോസ് ജോർജ് (17) ആണ് മരിച്ചത്.
വീഴ്ചയില്‍ തലയ്ക്ക് ഗുരുതര പരുക്കുകൾ ഏറ്റിരുന്നു. നിരവധി പരിക്കുകളോടെ കുട്ടിയെ മാതാപിതാക്കളും മൂത്ത സഹോദരനും ചേർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തെ തുടർന്ന് വിവരം പോലീസിൽ അറിയിച്ചു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തേവര പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























