കുമാരപുരം മുറിഞ്ഞപാലം അനീഷ് കൊലക്കേസ്.... സംഭവം 2007 ല്‍ 15 വര്‍ഷങ്ങള്‍ക്ക് ശേഷം ശിക്ഷാവിധി, രാഷ്ട്രീയ അഭിപ്രായ വ്യത്യാസ പകയില്‍ നടന്ന കൊലപാതകം, സഹോദരങ്ങളായ 2 പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവും പിഴയും , രഹസ്യ മൊഴി വിചാരണയില്‍ തിരുത്തി കൂറുമാറിയ സാക്ഷിക്കെതിരെ കള്ള തെളിവ് നല്‍കിയതിന് കോടതി സ്വമേധയാ കേസെടുത്തു

രാഷ്ട്രീയ അഭിപ്രായ വ്യത്യാസ കുടിപ്പകയില്‍ നടന്ന പട്ടം കുമാരപുരം മുറിഞ്ഞപാലം അനീഷ് കൊലക്കേസില്‍ സഹോദരങ്ങളായ 2 പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവും 5, 20,500 (അഞ്ചു ലക്ഷത്തി ഇരുപതിനായിരം രൂപ) പിഴയും ശിക്ഷ വിധിച്ചു.
കൊല്ലപ്പെട്ട അനീഷും പ്രതികളും സി പി എം കാരാണ്. പിഴത്തുകയില്‍ 5 ലക്ഷം രൂപ കൊല്ലപ്പെട്ട അനീഷിന്റെ മാതാവ് രാധാമണിക്കും അനീഷിന്റെ പിന്‍തുടര്‍ച്ച അവകാശികള്‍ക്കും നല്‍കാനും കോടതി ഉത്തരവിട്ടു.
തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി പ്രസുന്‍ മോഹനാണ് ശിക്ഷ വിധിച്ചത്. കുമാരപുരം സ്വദേശികളും സഹോദരങ്ങളുമായ രാജേഷ് കുമാര്‍ , സുരേഷ് കുമാര്‍ എന്നിവരെയാണ് ശിക്ഷിച്ചത്.
പ്രതികളെ മൂന്നു മാസത്തേക്ക് പുറം ലോകം കാണിക്കാതെ ഏകാന്ത തടവിലിടാനും കോടതി പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോട് ഉത്തരവിട്ടു. സംഭവം കണ്ടതായി മജിസ്‌ട്രേട്ടിന് രഹസ്യ മൊഴി നല്‍കിയ ശേഷം വിചാരണയില്‍ തിരുത്തി കൂറുമാറിയ സാക്ഷിക്കെതിരെ കള്ള തെളിവ് നല്‍കിയതിന് കോടതി സ്വമേധയാ കേസെടുത്തു. 2007 ല്‍ നടന്ന സംഭവത്തില്‍ 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശിക്ഷാവിധി വന്നത്. ഒരു പ്രതി ഒളിവില്‍ പോയതാണ് വിചാരണ വൈകാന്‍ കാരണമായത്. പിഴത്തുകയില്‍ 20,000 രൂപ രണ്ടാം സാക്ഷിയുടെ അവകാശികള്‍ക്ക് നല്‍കണം. 20,000 രൂപ ഒന്നാം സാക്ഷിക്ക് നഷ്ടപരിഹാരമായി നല്‍കാനും കോടതി ഉത്തരവിട്ടു.
ഷിജു , ജയകുമാര്‍ , അജിത് കുമാര്‍ എന്നിവരാണ് 3 മുതല്‍ 5 വരെ പ്രതികള്‍. ഇതില്‍ രണ്ടു പ്രതികളെ തെളിവിന്റെ അഭാവത്തില്‍ കോടതി വിട്ടയച്ചു. ഒരു പ്രതി ഒളിവിലാണ്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302 (കൊലപാതകം) , 34 ( പൊതു ഉദ്ദേശ്യകാര്യ സാദ്ധ്യത്തിനായുള്ള കൂട്ടായ്മ) കുറ്റത്തിന് 2 പ്രതികളും ജീവപര്യന്തം തടവനുഭവിക്കുകയും രണ്ടര ലക്ഷം രൂപ വീതം പിഴയും ഒടുക്കണം. 324 ( ആയുധം കൊണ്ടുള്ള ദേഹോപദ്രവം ഏല്‍പ്പിക്കല്‍) കുറ്റത്തിന് പ്രതികള്‍ 3 വര്‍ഷം തടവനുഭവിക്കുകയും 20,000 രൂപ പിഴയും ഒടുക്കണം. 341 ( തടഞ്ഞുവെക്കല്‍) കുറ്റത്തിന് ഒരു മാസം തടവും 500 രൂപ പിഴയും ഒടുക്കണം.
https://www.facebook.com/Malayalivartha

























