സ്വകാര്യ ഭാഗത്ത് വൈദീകന്റെ സ്‌ക്രൂഡ്രൈവര്‍ പ്രയോഗം അനാഥാലയത്തില്‍ നിന്നും പുറത്തുചാടി 15 കാരന്

മോഷണക്കുറ്റമാരോപിച്ച് 15 കാരനെ വൈദികന്‍ ക്രൂരമായി തല്ലിച്ചതച്ചു. തൃശ്ശൂര്‍ ചെന്നായ്പ്പാറയിലെ ദിവ്യഹൃദയ ആശ്രമത്തിലെ അന്തേവാസിയായ പതിനഞ്ചുകാരനാണ് മര്‍ദ്ദനമേറ്റത്. സ്‌കൂള്‍ ബസിലെ ആയയുടെ മൊബൈലും പണവും മോഷ്തിച്ചെന്ന് ആരോപിച്ചാണ് പീച്ചിയിലെ സ്‌കൂളില്‍ എട്ടാം ക്‌ളാസ് വിദ്യാര്‍ത്ഥിയായ കുട്ടിയെ ഫാ. സുശീല്‍ മര്‍ദ്ദിച്ചത്. വ്യാഴാഴ്ച രാത്രി നടന്ന സംഭവത്തില്‍ ഒല്ലൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
മര്‍ദ്ദനം സഹിക്കവയ്യാതെ കുട്ടി അനാഥാലയത്തില്‍ നിന്നും പുറത്ത് കടന്ന് തൊട്ടടുടുത്തുള്ള വീട്ടില്‍ അഭയം തേടുക ആയിരുന്നു. വീട്ടുകാരുടെ അന്വേഷണത്തെ തുടര്‍ന്ന് കുട്ടി മര്‍ദ്ദന വിവരം തുറന്നു പറഞ്ഞതോടെ പൊലീസിലെ വിവരമറിയിക്കുകയായിരുന്നു. സ്വകാര്യ ഭാഗത്ത് അടക്കം സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് മര്‍ദ്ദനമേറ്റിട്ടുള്ളതായാണ് പരാതി. കൈയ്ക്കും കാലിനും പരിക്കേറ്റ കുട്ടിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മാതാപിതാക്കളുടെ മരണത്തെ തുടര്‍ന്ന് 2018 മുതല്‍ അനാഥാലയത്തില്‍ കഴിയുന്ന കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഒല്ലൂര്‍ പൊലീസ് ഫാ. സുശീലിനെതിരെ ബാലനീതി നിയമപ്രകാരം ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ട്.
കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ വൈദീകരുടെ പേരുകള്‍ ഇത്തരത്തില്‍ ഉയര്‍ന്നു വരുന്നത് ക്രിസ്തീയ സഭയ്ക്ക് നാണക്കേടുണ്ടാക്കുന്നതാണ്. യേശുവിന്റെ പ്രതിരൂപമായി സമൂഹം കാണുന്ന ഇവരുടെ ഇത്തരത്തിലുള്ള ചൈതികള്‍ മറ്റു വൈദീകരെയും ബാധിക്കുന്നുണ്ട്
ദിവസങ്ങള്‍ക്ക് മുമ്പ് മറ്റൊരു കേസില്‍ ഒരു വൈദീകന്‍ അറസ്റ്റിലായിരുന്നു. അത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈഗീകമായി പീഡിപ്പിച്ചതിനായിരുന്നു. പറവൂര്‍ ചേന്ദമംഗലം പാലതുരുത്തില്‍ ജോസഫ് കൊടിയനെയാണ് വരാപ്പുഴ പോലീസാണ് അറസ്റ്റ് ചെയ്തത്. എടമ്പാടം സെന്റ് തോമസ് പള്ളിയിലെ വൈദീകനായിരുന്നു ജോസഫ് കൊടിയന്‍.
ഓഗസ്റ്റ് 11നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായതെന്നും ഇന്നലെയാണ് പരാതി ലഭിച്ചതെന്നും വരാപ്പുഴ പൊലീസ് റിപ്പോര്‍ട്ടര്‍ ലൈവിനോട് പ്രതികരിച്ചു. പള്ളിമേടയിലേക്ക് സ്ഥിരമായി ഭക്ഷണം എത്തിച്ചിരുന്ന വീട്ടിലെ 14കാരന് നേരെയാണ് അതിക്രമമുണ്ടായത്. കുട്ടിയെ ഉടന്‍ തന്നെ കൗണ്‍സലിങ്ങിന് വിധേയനാക്കുമെന്ന് പൊലീസ് പറഞ്ഞു.
പൊലീസ് റിപ്പോര്‍ട്ടര്‍ ലൈവിനോട് പറഞ്ഞത്
'എടമ്പാടം സെന്റ് തോമസ് പള്ളിയിലെ വൈദികന്‍ ജോസഫ് കൊടിയനെയാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയോട് ലൈംഗീകാതിക്രമം നടത്തിയെന്ന പരാതിയില്‍ അറസ്റ്റ് ചെയ്ത്. 14 വയസുള്ള ആണ്‍കുട്ടിയാണ് അതിക്രമം നേരിട്ടത്. കുട്ടിയുടെ വീട്ടില്‍ നിന്നാണ് ഫാ. ജോസഫ് കൊടിയന് ഭക്ഷണമെത്തിച്ചിരുന്നത്. ഓഗസ്റ്റ് 11ന് രാത്രി കുട്ടി പതിവു പോലെ ഭക്ഷണം കൊടുക്കാന്‍ ചെന്നതായിരുന്നു. വൈദികന്‍ കുട്ടിയെ പുറകിലൂടെ വട്ടം പിടിച്ചു നിക്കറിലൂടെ കൈയ്യിട്ടു. കുട്ടി കുതറിമാറി വൈദികന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് വീട്ടിലേക്ക് ഓടി. ഇന്നലെയാണ് കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയത്. പോക്‌സോ നിയമപ്രകാരമുള്ള 7, 8 വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഏഴ് വര്‍ഷത്തിലധികം തടവ് ലഭിക്കാവുന്ന കുറ്റമാണ്. കുട്ടിക്ക് ഉടനെ തന്നെ കൗണ്‍സലിങ് നല്‍കും.'
https://www.facebook.com/Malayalivartha

























