സങ്കടം അടക്കാനാവാതെ... അച്ഛനോടൊപ്പം കുളിക്കുന്നതിനിടെ വിദ്യാര്‍ഥിയായ മകന്‍ മുങ്ങി മരിച്ചു....

സങ്കടം അടക്കാനാവാതെ... അച്ഛനോടൊപ്പം ചിറയില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ഥിയായ മകന്‍ മുങ്ങി മരിച്ചു.... കുറുമാത്തൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി തളിയില്‍ സ്വദേശി ജിതിന്‍(17)ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ അഞ്ചരയോടെയായിരുന്നു സംഭവം നടന്നത്. അച്ഛന്‍ ജയകൃഷ്ണനോടൊപ്പം കുളിച്ചുകൊണ്ടിരിക്കെ ചിറയില്‍ മുങ്ങി താഴുകയായിരുന്നു.
ഉടന്‍ തന്നെ നാട്ടുകാര്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് മാറ്റി.
"
https://www.facebook.com/Malayalivartha

























