ഇഡിയെ നേരിട്ട് വെല്ലുവിളിച്ച റൗഫിനെ ഉടലോടെ തൂക്കും കൊല്ലത്തേയ്ക്ക് കുതിച്ച് പാഞ്ഞ് എന്‍ഐഎ

പോപ്പുലര്‍ ഫ്രണ്ട് അവരുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും കൂടുതല്‍ കേന്ദ്രീകരിച്ചിരുന്ന ജില്ലകളിലൊന്ന് കൊല്ലമാണെന്നാണ് ചോദ്യം ചെയ്യലില്‍ നിന്ന് എന്‍ഐഎയ്ക്ക് കിട്ടിയ വിവരം. എന്നാല്‍ കാര്യമായ അറസ്‌റ്റൊന്നും ഇവിടം കേന്ദ്രീകരിച്ച് നടന്നിരുന്നില്ല. ഇപ്പോള്‍ ലഭിക്കുന്ന വിവരം അനുസരിച്ച് ഒളിവില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ഇവിടെയുണ്ടാകും എന്ന നിഗമനത്തിലാണ് എന്‍ഐഎ. ഇതോചെ ജില്ലയില്‍ നിന്ന് കൂടുതല്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെയും അക്രമികളുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം. എന്‍.ഐ.എയുടെ കേസിലും ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങളിലുമായി പ്രതികളായ നൂറോളം പേരാണ് കൊല്ലം ജില്ലയില്‍ നിന്ന് മാത്രം ഇനി പിടിയിലാകാനുള്ളത്.
മാത്രമല്ല പോപ്പുലര്‍ ഫ്രണ്ട് നേതാവ് റൗഫ് ഉള്‍പ്പെടെ ഒളിവില്‍ കഴിയുന്നത് ഇവിടെയാണെന്ന സൂചനയും എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ട് ഇതിന്റെ അടിസ്ഥാനത്തില്‍. ജില്ലയില്‍ ഭീകരവാദികള്‍ക്കായി കാടിളക്കിയുള്ള തെരച്ചിലാണ് എന്‍ഐഎ നടത്താന്‍ പോകുന്നത്. എന്‍ഐഎയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കേരളാ പോലീസാകും ഈ റെയ്ഡിന് നേതൃത്വം നല്‍കുക. ജില്ലയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നിയന്ത്രണത്തില്‍ കരുനാഗപ്പള്ളി ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന കാരുണ്യ ട്രെറസ്റ്റിന്റെ ഭാരവാഹികള്‍ എന്ന് എന്‍.ഐ.എയുടെ ചോദ്യം ചെയ്യലില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പറഞ്ഞ പേരുകള്‍ തെറ്റായിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
ട്രസ്റ്റിന്റെ രജിസ്‌ട്രേഷന്‍ രേഖകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ഭാരവാഹികളാണ് ഉള്ളതെന്ന് വ്യക്തമായി. ഇതോടെ ഈ 7 പേരും എന്‍.ഐ.എയുടെ പ്രതി പട്ടികയില്‍ ഉള്‍പ്പെട്ടു. ഇവര്‍ക്ക് പുറമെ ഹര്‍ത്താല്‍ ദിനത്തില്‍ അക്രമം നടത്തിയവരടക്കമുള്ള നൂറോളം പേരാണ് അറസ്റ്റിലാകാനുള്ളത്. കൊല്ലം ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ 3 ഓഫീസുകളും ഇന്നലെ പൂട്ടി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ ജില്ലയിലെ ശക്തി കേന്ദ്രങ്ങളായ പോരുവഴി കരുനാഗപ്പള്ളി തഴവ പളളിമുക്ക് പുനലൂര്‍ അഞ്ചല്‍ എന്നിവിടങ്ങളിലുള്ളവരാണ് ഇനി പിടിയിലാവാനുള്ളവരില്‍ ഏറെയും.
അതേസമയം പോപ്പുലര്‍ ഫ്രണ്ട് തമിഴ്‌നാട്ടില്‍ ചില ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നതായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. മലയോര ടൂറിസ കേന്ദ്രമായ വട്ടക്കനാലിലാണ് ഭീകര സംഘടന ആക്രമണത്തിന് പദ്ധതി ഇട്ടിരുന്നത്. പ്രദേശത്ത് എത്തുന്ന വിദേശീയരെയും ജൂതന്മാരെയുമാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്നത്. അന്‍സാര്‍ ഉല്‍ ഖിലാഫ കേരളയാണ് ആക്രമണം ആസുത്രണം ചെയ്തത്. ഈ സംഘടനയ്ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി അടുത്ത ബന്ധമാണ് ഉള്ളത്.
ആക്രമണങ്ങള്‍ നടത്തുന്നതിനായി യുവാക്കളെ ഇവര്‍ റിക്രൂട്ട് ചെയ്തിരുന്നത് സമൂഹമാദ്ധ്യമങ്ങള്‍ വഴിയാണ്. ഇങ്ങനെ റിക്രൂട്ട് ചെയ്യപ്പെട്ട അന്‍സാര്‍ ഉല്‍ ഖിലാഫ കേരളയാണ് വട്ടക്കനാലില്‍ ആക്രമത്തിന് പദ്ധതിയിട്ടത്. 15 യുവാക്കളും അവരുടെ സഹായികളുമായിരുന്നു സംഘത്തില്‍. ഇവരില്‍ കൂടുതലും ഇസ്ലാമിക് സ്‌റ്റേറ്റില്‍ ആകൃഷ്ടരായവരും പോപ്പുലര്‍ ഫ്രണ്ട് അംഗങ്ങളും ആണ്.
വിദേശികളായ ജൂതന്മാര്‍ക്ക് പുറമെ ഹൈക്കോടതി ജഡ്ജിമാര്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, അഹമ്മദീയ വിഭാഗത്തിലുള്ള മുസ്ലീങ്ങള്‍ തുടങ്ങിയവരെയും ആക്രമിക്കാന്‍ സംഘം പദ്ധതിയിട്ടിരുന്നു. ഇതിന് പുറമെ മുസ്ലിം യുവാക്കളെ ഐഎസ് ആശയം പ്രചരിപ്പിക്കുന്നതിന് റിക്രൂട്ട് ചെയ്തു. എന്നാല്‍ ആക്രമണത്തിന്റെ ഗൂഢാലോചനയ്ക്കിടെ 2016 ഒക്ടോബര്‍ രണ്ടിന് സംഘത്തിലെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു . കണ്ണൂരില്‍ നിന്നാണ് ഇവര്‍ അറസ്റ്റിലായത്. മന്‍സീദ്, സ്വാലിത് മുഹമ്മദ്,റഷിദ് അലി സഫ്വാന്‍, ജാസ്മിന്‍ എന്നിവരാണ് അറസ്റ്റിലായത്. പിന്നാലെ ഇവരുടെ വീടുകളില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. പദ്ധതിയുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ ഇവിടങ്ങളില്‍ നിന്നും കണ്ടെടുത്തിരുന്നു.
തമിഴ്‌നാട്ടിലെ വട്ടക്കനാല്‍, കേരളത്തിലെ കോഴിക്കോട് എന്നിവിടങ്ങളിലും ആക്രമണം നടത്താനായിരുന്നു ഇവരുടെ പദ്ധതി. രാജ്യത്തിന് അകത്തും പുറത്തുമുള്ള ഭീകര സംഘടനകളിലെ അംഗങ്ങളുമായി ഇവര്‍ ആശയ വിനിമയം നടത്തിയിരുന്നത് സമൂഹമാദ്ധ്യമങ്ങള്‍ വഴിയാണ്. ഫേസ്ബുക്ക് , ടെലിഗ്രാം എന്നിവയാണ് ഇവര്‍ ഇതിന് പ്രധാനമായും തിരഞ്ഞെടുത്തത്.
https://www.facebook.com/Malayalivartha

























