വിഴിഞ്ഞം തുറമുഖങ്ങളുടെ വികസനത്തിന് സ്വകാര്യ നിക്ഷേപം: ഇരുപതോളം പേർ രംഗത്ത്... തീരദേശ ചരക്കു നീക്കത്തിന് വലിയ സാദ്ധ്യതകളുള്ള കൊല്ലം തുറമുഖത്തിന്റെ അടിസ്ഥാനസൗകര്യ വികസനമാകും ആദ്യം പരിഗണിക്കുക. ബേപ്പൂരിനാണ് രണ്ടാമത്തെ പരിഗണന... ബേപ്പൂരിൽ ആഴം കൂട്ടുന്നതിനുള്ള ഡ്രെഡ്‌ജിംഗ് പ്രവർത്തനങ്ങൾ വേഗത്തിലാക്കും....

വിഴിഞ്ഞം, കൊല്ലം,ബേപ്പൂർ,അഴീക്കൽ തുടങ്ങി സംസ്ഥാനത്തെ ചെറുകിട തുറമുഖങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് സ്വകാര്യ നിക്ഷേപകരെ ക്ഷണിക്കുന്നു. കേരള മാരിടൈം ബോർഡിന്റെ ആഭിമുഖ്യത്തിൽ ദുബായിൽ സംഘടിപ്പിച്ച ബിസിനസ് കോൺക്ലേവിൽ നാൽപ്പതോളം നിക്ഷേപകർ താത്പര്യമറിയിച്ചു. ഇതിൽ ഇരുപതോളം പേരോട് പദ്ധതി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മാരിടൈം ബോർഡ് വൃത്തങ്ങൾ പറഞ്ഞു.
തീരദേശ ചരക്കു നീക്കത്തിന് വലിയ സാദ്ധ്യതകളുള്ള കൊല്ലം തുറമുഖത്തിന്റെ അടിസ്ഥാനസൗകര്യ വികസനമാകും ആദ്യം പരിഗണിക്കുക. ബേപ്പൂരിനാണ് രണ്ടാമത്തെ പരിഗണന . ബേപ്പൂരിൽ ആഴം കൂട്ടുന്നതിനുള്ള ഡ്രെഡ്‌ജിംഗ് പ്രവർത്തനങ്ങൾ വേഗത്തിലാക്കും. മലബാറിലെ വ്യവസായികളുടെ പ്രധാന ആവശ്യമാണ് ബേപ്പൂർ തുറമുഖ വികസനം.
അന്ധ്രാ മോഡൽ
നിക്ഷേപം
തുറമുഖ, വിനോദസഞ്ചാര മേഖലയിൽ 50,000 കോടിയുടെ നിക്ഷേപമാണ് അന്ധ്രാപ്രദേശ് സർക്കാർ ബിസിനസ് കോൺക്ലേവ് വഴി യു.എ.ഇയിലെ വ്യവസായികളിൽ നിന്ന് നേടിയെടുത്തത്. യു.എ.ഇ വ്യവസായികളിൽ നിന്ന് വലിയ തോതിലുളള നിക്ഷേപമാണ് കേരളം പ്രതീക്ഷിക്കുന്നത്.
തുറമുഖങ്ങളിലെ
വൻകിടപദ്ധതികൾ
കോസ്റ്റൽ ഷിപ്പിംഗ്
ക്രൂസ് ഷിപ്പിംഗ്
കപ്പൽ നിർമ്മാണവും അറ്റകുറ്റപ്പണികളും
ഹോട്ടൽ ,റസ്റ്റോറന്റ്
വെയർഹൗസുകൾ
ഫിഷ് ഇംപോർട്ട് ആന്റ് പ്രോസസിംഗ് ഇൻസ്റ്റിറ്റ്യൂട്ട്
മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട്
എൽ.പി.ജി ടെർമിനൽ
സീപ്ലെയിൻ
പി.പി.പി മോഡൽ വികസനത്തിന്റെ കാലമാണ് വരാനുളളത്. പൊന്നാന്നി തുറമുഖത്തിലടക്കം പുതിയ ബെർത്ത് പരിഗണനയിലാണ്.തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. അതേസമയം വിഴിഞ്ഞം തുറമുഖ നിര്‍മാണ സ്ഥലത്തേക്ക് വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തിന് നടപടി സ്വീകരിക്കാൻ പൊലീസിന് ഹൈക്കോടതിയുടെ നിര്‍ദേശം. സമരക്കാർ സൃഷ്ടിച്ച റോഡ് തടസ്സം ഉടൻ നീക്കണമെന്നും കോടതി നിർദ്ദേശിച്ചു.
സുരക്ഷ നൽകണമെന്ന കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി അദാനി സമർപ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. സമരക്കാർ ഉപരോധം തുടരുകയാണെന്നും പ്രധാനറോഡ് ഇനിയും തുറക്കാനായിട്ടില്ലെന്നും അദാനി പോര്‍ട്ട് കോടതിയെ അറിയിച്ചു. എന്നാൽ വാഹനങ്ങള്‍ തടഞ്ഞിട്ടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. തുടർന്നാണ് തടസ്സം നീക്കാന്‍ പൊലീസിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് കോടതി വ്യക്തമാക്കിയത് . കേസ് അടുത്ത മാസം 7 ന് പരിഗണിക്കാൻ മാറ്റി. കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.
https://www.facebook.com/Malayalivartha

























