കേരള സര്‍വകലാശാല വിസി നിയമനം: ഗവര്‍ണര്‍ക്ക് വഴങ്ങി വിസി? സെനറ്റ് യോഗം വിളിക്കാന്‍ തീരുമാനം

വീണ്ടും സെനറ്റ് യോഗം വിളിക്കാന്‍ വിസിയുടെ തീരുമാനം. കേരള സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് സെര്‍ച്ച് കമ്മറ്റി പ്രതിനിധിയെ നിര്‍ദേശിക്കുന്നതിനായാണ് സെനറ്റ് യോഗം വിളിക്കാൻ കാരണം.
നേരത്തെ സെനറ്റ് പേരു നല്‍കാത്തതിനാല്‍ ഗവര്‍ണര്‍ രണ്ടംഗ സമിതിയെ നിയോഗിച്ചിരുന്നു. തുടർന്ന് സെനറ്റ് വിളിച്ചു ചേര്‍ക്കാന്‍ മൂന്നു തവണ ആവശ്യപ്പെട്ട ശേഷമായിരുന്നു ഇത്. എന്നാൽ വിസി നിയമനത്തിനു ഗവര്‍ണര്‍ രണ്ടംഗ സര്‍ച്ച് കമ്മിറ്റി രൂപീകരിച്ചതു ചട്ട വിരുദ്ധമാണെന്നായിരുന്നു വിസിയുടെ നിലപാട്. അതിനാൽ ഗവര്‍ണറുടെ നടപടി പിന്‍വലിക്കണമെന്ന സെനറ്റ് പ്രമേയത്തിനു മറുപടി ലഭിക്കാത്തതിനാലാണ് സെനറ്റ് യോഗം വിളിക്കാത്തതെന്നും വിസി വ്യക്തമാക്കിയിരുന്നു.
അതേസമയം സര്‍വകലാശാലയുടെ നിലപാടില്‍ മാറ്റമില്ലെന്നു സിന്‍ഡിക്കറ്റ് യോഗത്തിനു ശേഷം വിസി ഡോ. വിപി മഹാദേവന്‍ പിള്ള ഗവര്‍ണറെ രേഖാമൂലം അറിയിച്ചു. ഇതോടൊപ്പം സേര്‍ച് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകേണ്ടതിനാല്‍ ഗവര്‍ണറുടെ നിലപാടിലും മാറ്റമില്ലെന്ന് രാജ്ഭവന്‍ മറുപടിയും നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ 24ന് വിസി വിരമിക്കുന്നതിനാല്‍ പകരക്കാരനെ കണ്ടെത്താനുള്ള നടപടി രാജ്ഭവന്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു.
https://www.facebook.com/Malayalivartha

























