മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിനെതിരെ ഇ ഡി അയച്ച സമൻസിനെതിരെയുള്ള ഹർജിയിൽ വിധി ഒക്ടോബർ പത്തിന്; ബോണ്ടുവഴി സമാഹരിച്ച തുക വകമാറ്റി ചെലവഴിച്ചോയെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുന്നുണ്ടെന്ന് ഇ.ഡി ഹൈക്കോടതിയിൽ

കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിനെതിരെ ഇ ഡി അയച്ച സമൻസിനെതിരെ ഹർജി നൽകിയിരുന്നു. ഈ കേസിൽ വിധി ഒക്ടോബർ പത്തിന് ആണ് വരുന്നത്. ഒക്ടോബർ പത്തിലേക്ക് വിധി പറയാൻ മാറ്റിയിരിക്കുകയാണ്.ശക്തമായ വാദ പ്രതിവാദങ്ങൾ ആണ് കോടതിയിൽ നടന്നത്. കിഫ്ബി, മസാല ബോണ്ടുവഴി സമാഹരിച്ച തുക വകമാറ്റി ചെലവഴിച്ചോയെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുന്നുണ്ടെന്ന് ഇ.ഡി ഹൈക്കോടതിയിൽ വിശദീകരിച്ചു.
കിഫ്ബി ഉദ്യോഗസ്ഥർ വാദിച്ചത് 18 മാസമായി അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നാണ് ഇ.ഡി പറയുന്നത്. ആരോപണങ്ങൾ കിഫ്ബിയുടെ വിശ്വാസ്യതയേയും വികസന പ്രവർത്തനങ്ങളേയും ബാധിക്കും. മസാല ബോണ്ടിറക്കിയതിൽ വിദേശനാണ്യ വിനിമയ ചട്ടത്തിന്റെ ലംഘനമുണ്ടോയെന്ന് കണ്ടെത്താനെന്ന പേരിൽ ഇ.ഡി തങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും കിഫ്ബി ആരോപിച്ചു.
സി.ഇ.ഒ കെ.എം എബ്രഹാം ഉൾപ്പെടെ നൽകിയ ഹർജിയിലായിരുന്നു ഈ വാദങ്ങൾ ഉന്നയിച്ചത്.ഇഡിയുടെ നടപടി സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് തോമസ് ഐസക്ക് കോടതിയിൽ വ്യക്തമാക്കിയിരിക്കുകയാണ്. കിഫ്‌ബി മസാലബോണ്ടിലെ അന്വേഷണത്തിന്റെ ഭാഗമായി ഇഡി സമൻസ് നൽകിയതിനെതിരെ തോമസ് ഐസക്ക് നൽകിയ ഹർജിയിൽ വിധി ഒക്ടോബർ പത്തിന് പറയും.
മസാലബോണ്ടുകൾ ഇറക്കിയതിൽ വിദേശനാണ്യ വിനിമയ നിയമത്തിന്‍റെ (ഫെമ) ലംഘനമുണ്ടോയെന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ഇഡി മുൻ ധനമന്ത്രി തോമസ് ഐസക്കിന് സമൻസ് നൽകിയത്. ഇതിനെതിരെ തോമസ് ഐസക്ക് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വിഷയത്തിൽ കോടതി ഇടപെടരുതെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചിരുന്നു.
അന്വേഷണത്തിൽ നിന്ന് ഒഴിഞ്ഞു മാറാനുള്ള ശ്രമമാണ് തോമസ് ഐസക്ക് നടത്തുന്നതെന്ന് നേരത്തെയും ഇഡി വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി വിവരശേഖരണത്തിന് ഹാജരാകാൻ നോട്ടീസ് അയച്ചപ്പോൾ ഇതിനെതിരെ കോടതിയെ സമീപിച്ചിച്ചു. എന്നാൽ അന്വേഷണം ഇപ്പോൾ പ്രാഥമികഘട്ടത്തിലാണ് ഉള്ളത് . ഇതിന്‍റെ പേരിൽ ഹർ ജിക്കാർക്ക് ഒരു നഷ്ടവും ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. അതിനാൽ, നിലവിലെ അവസ്ഥയിൽ ഹരജി അപക്വമാണെന്നും ഇഡി കോടതിയിൽ വ്യക്തമാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























