രാത്രി കാലങ്ങളില്‍ നിരന്തരം കരച്ചിൽ, പത്തുവയസുകാരിയോട് കാര്യം തിരക്കിയപ്പോൾ പുറത്തുവന്നത് ഞെട്ടിക്കുന്ന പീഡന വിവരം, പത്തനംതിട്ടയിൽ പ്രായപൂർത്തയാകാത്ത പെൺകുട്ടിയെ ഒരു വര്‍ഷത്തോളം പീഡിപ്പിച്ച കേസിൽ പ്രതിക്ക് 142 വര്‍ഷം തടവ്...!

പത്തനംതിട്ടയിൽ പ്രായപൂർത്തയാകാത്ത പെൺകുട്ടിയെ ഒരു വര്‍ഷത്തോളം പീഡിപ്പിച്ച കേസിൽ പ്രതിക്ക് 142 വര്‍ഷം തടവ് വിധിച്ച് പോക്‌സോ കോടതി. കവിയൂര്‍ ഇഞ്ചത്തടി പുലിയളയില്‍ ബാബുവിനാണ് പത്തനംതിട്ട പോക്‌സോ കോടതി തടവ് വിധിച്ചത്. തിരുവല്ല പൊലീസാണ് കേസ് അന്വേഷിച്ചത്.
പ്രതി അഞ്ച് ലക്ഷം രൂപ പിഴയും നല്‍കണം. ഇല്ലെങ്കില്‍ മൂന്നുവര്‍ഷം അധിക തടവ് അനുഭവിക്കണം. പ്രിന്‍സിപ്പല്‍ ജഡ്ജ് ജയകുമാര്‍ ജോണിന്റേതാണ് വിധി. 2020ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി കാലങ്ങളില്‍ കരയുന്നതുള്‍പ്പെടെയുള്ള കുട്ടിയുടെ പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ട അമ്മ ഭര്‍ത്താവിനെ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് വിവരങ്ങള്‍ ചോദിച്ചറഞ്ഞപ്പോഴാണ് ക്രൂരമായ പീഡനവിവരങ്ങള്‍ പുറത്ത് വന്നത്. ഒരു വര്‍ഷത്തോളം പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്ന നടുക്കുന്ന വിവരമാണ് പുറത്തുവന്നിട്ടുള്ളത്. പ്രോസിക്യൂഷന് വേണ്ടി പ്രിന്‍സിപ്പല്‍ പോക്‌സോ പ്രോസിക്യൂട്ടര്‍ അഡ്വ. ജയ്‌സണ്‍ മാത്യൂസണ്‍ ഹാജരായി. സാക്ഷിമൊഴികളും മെഡിക്കല്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള മറ്റ് തെളിവുകളുടേയും അടിസ്ഥാനത്തിലായിരുന്നു വിധി.
https://www.facebook.com/Malayalivartha

























