ഈ മാസം പതിനൊന്നിനുള്ളിൽ യോഗം ചേർന്നില്ലെങ്കിൽ കടുത്ത നടപടി ഉണ്ടാകുമെന്ന് ഗവർണ്ണർ; ഒടുവിൽ ഗവർണ്ണർക്ക് വഴങ്ങി; സെനറ്റ് യോഗം വിളിക്കാമെന്ന് ഗവർണറെ അറിയിച്ച് കേരള വിസി

ഒടുവിൽ ഗവർണ്ണർക്ക് വഴങ്ങി കേരള സർവ്വകലാശാല വൈസ് ചാൻസിലർ. സെനറ്റ് യോഗം വിളിക്കാമെന്ന് ഗവർണറെ വിസി അറിയിച്ചു.ഈ മാസം പതിനൊന്നിന് ഉള്ളിൽ യോഗം ചേർന്നില്ലെങ്കിൽ കടുത്ത നടപടി ഉണ്ടാകുമെന്ന് ഗവർണ്ണർ തറപ്പിച്ച് പറഞ്ഞിരുന്നു. ഇല്ലെങ്കിൽ സെനറ്റ് യോഗം പിരിച്ച വിടുമെന്നും ഗവർണ്ണർ താക്കീത് കൊടുത്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സെനറ്റ് യോഗം വിളിക്കാമെന്ന് കേരള സർവ്വകലാശാല വൈസ് ചാൻസിലർ തീരുമാനിച്ചിരിക്കുന്നത്. നിർണ്ണായകമായ തീരുമാനം തന്നെയാണ് വിസിക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകാനിടയുണ്ടായിരുന്നു. മാത്രമല്ല വിസിയെ പിരിച്ച് വിടാനുള്ള അധികാരവും ഗവർണ്ണർക്ക് ഉണ്ടായിരുന്നു. ഇത്തരത്തിൽ സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാലായിരുന്നു കേരള വിസി ഗവർണ്ണർ പറഞ്ഞത് അനുസരിക്കും എന്ന തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ദേയമായ കാര്യം.
അതേസമയം പുതിയ വൈസ്ചാൻസലറെ തിരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റിന്റെ പ്രതിനിധിയെ കഴിഞ്ഞ തിങ്കളാഴ്ച്ച തന്നെ നിയമിക്കണമെന്ന് ഗവർണർ കടുപ്പിച്ച് പറഞ്ഞിരുന്നു. എന്നാൽ ഗവർണ്ണറുടെ ആ ഉത്തരവിനെ പരിഗണിക്കാതെയുള്ള നീക്കമായിരുന്നു കേരള വൈസ് ചാൻസിലർ നടത്തിയത്. ഗവർണർ രൂപീകരിച്ച രണ്ടംഗ സെർച്ച്കമ്മിറ്റി റദ്ദാക്കണമെന്ന സെനറ്റ് പ്രമേയത്തിൽ എന്ത് നടപടിയെടുത്തെന്നു കേരള സർവകലാശാലാ വി.സി ഡോ.മഹാദേവൻ പിള്ള അങ്ങോട്ട് ചോദിക്കുകയുണ്ടായി.
എന്നാൽ ഈ ചോദ്യത്തിനുള്ള മറുപടി കത്ത് വിസിക്ക് ഗവർണർ അയച്ചിരുന്നു. അക്ഷരാർത്ഥത്തിൽ താക്കീതാണ് ഗവർണർ നൽകിയത്.സെനറ്റ് പ്രതിനിധിയെ അറിയിക്കണമെന്നത് ചാൻസലറുടെ ഉത്തരവാണ്. അത് അനുസരിച്ചേ മതിയാവൂ എന്നാണ് ഗവർണർ വി.സിക്ക് മറുപടിക്കത്ത് നൽകിയത് . പ്രതിനിധിയെനിർദേശിച്ചാലും ഇല്ലെങ്കിലും സെർച്ച് കമ്മിറ്റിയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുമെന്നും ഗവർണർ നിലപാട് തറപ്പിച്ച് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha

























