നീ എന്താ പെണ്ണായി നടക്കാന്‍ നോക്കുകയാണോ? എന്നാലൊട്ട് പെണ്ണ് ആവുകയും ഇല്ല; വിദ്യാര്‍ഥിയെ അധിക്ഷേപിച്ച് പ്രിന്‍സിപ്പാള്‍; ചൈല്‍ഡ്‌ലൈന്‍ കേസെടുത്തു

വടകരയിൽ വിദ്യാര്‍ഥിയെ പ്രിന്‍സിപ്പാള്‍ അപമാനിച്ചതായി പരാതി. പാന്റിന് നീളം ഇല്ലെന്ന് ആരോപിച്ച് വിദ്യാര്‍ഥിയെ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അധിക്ഷേപിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. വിദ്യാര്‍ഥിയുടെ പരാതിയില്‍ ചൈല്‍ഡ്‌ലൈന്‍ കേസ് എടുത്തു.
അതേസമയം വടകരയിലെ സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പാളിന് എതിരെയാണ് പരാതി. നീ എന്താ പെണ്ണായി നടക്കാന്‍ നോക്കുകയാണോയെന്നും എന്നാലൊട്ട് പെണ്ണ് ആവുകയും ഇല്ല എന്നാണ് പ്രിന്‍സിപ്പാള്‍ പറഞ്ഞതെന്ന് കുട്ടി പറയുന്നു.
സംഭവത്തിന് പിന്നാലെ അപമാനം കാരണം ക്ലാസില്‍ പോകാന്‍ കഴിയുന്നില്ലെന്നും ക്ലാസില്‍ വരാതിരുന്നിട്ടും സ്‌കൂള്‍ അധികൃതര്‍ അന്വേഷിക്കുന്നില്ലെന്നും, മുടി നീട്ടി വളര്‍ത്തിയതിന്റെ പേരിലും പ്രിന്‍സിപ്പാള്‍ അധിക്ഷേപിച്ചതായും കുട്ടി പരാതിയിൽ പറയുന്നു. കുട്ടിയുടെ പരാതിയെ തുടർന്ന് ചൈല്‍ഡ്‌ലൈന്‍ കേസെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























