സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടര്‍ ചെയ്ത് പണം കൈപ്പറ്റുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീട്ടി...

സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടര്‍ ചെയ്ത് പണം കൈപ്പറ്റുന്നതിനു ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീട്ടി. വിലക്ക് നീട്ടിയത് ഡിസംബര്‍ 31 വരെയാണ്.
കേരളത്തിലെ നിലവിലുള്ള സാമ്പത്തിക അവസ്ഥ കണക്കിലെടുത്താണ് തീരുമാനമെന്ന് ധനവകുപ്പ് ഉത്തരവില്‍ വ്യക്തമാക്കി. കൊവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക സ്ഥിതി കണക്കിലടുത്താണ് ലീവ് സറണ്ടര്‍ ആനുകൂല്യം സര്‍ക്കാര്‍ മരവിപ്പിച്ചത്.
നവംബര്‍ മുപ്പത് വരെ ഏര്‍പ്പെടുത്തിയ വിലക്ക് പിന്നീട് നാലു തവണ ദീര്‍ഘിപ്പിക്കുകയുണ്ടായി. 2020- 21 ലെ അവധി സറണ്ടര്‍ അനുവദിക്കാതെ നീട്ടിക്കൊണ്ടു പോകുകയും ഒടുവില്‍ പ്രൊവിഡന്റ് ഫണ്ടില്‍ ലയിപ്പിക്കുകയുമാണ് ചെയ്തത്.
2021- 22 കാലത്തെ അവധി സറണ്ടര്‍ ഇതുവരെ അനുവദിച്ചിട്ടില്ല. ഇതും പിഎഫില്‍ ലയിപ്പിക്കാനാണ് സാധ്യത. സറണ്ടര്‍ വിലക്കിന്റെ കാലാവധി ഇന്നലെ അവസാനിച്ചതിനെ തുടര്‍ന്നാണ് ഡിസംബര്‍ വരെ നീട്ടിയത്.
ലാസ്റ്റ്‌ഗ്രേഡ് ജീവനക്കാര്‍ ഒഴികെയുള്ളവര്‍ക്കാണ് വിലക്ക് ബാധകമായിട്ടുള്ളത്. ഒരു വര്‍ഷത്തെ മുപ്പത് അവധികളാണ് ജീവനക്കാര്‍ക്ക് സറണ്ടര്‍ ചെയ്ത് പണം കൈപ്പറ്റാനായി കഴിയുന്നത്.
" f
https://www.facebook.com/Malayalivartha

























