ലക്ഷങ്ങള്‍ വിലയുള്ള പെരുമ്പാമ്പുകളെ വളര്‍ത്താനായി ആഫ്രിക്കയില്‍ നിന്ന് എത്തിച്ചു, പ്ലാസ്റ്റിക് ബാഗിലാക്കിയ നാല് പെരുമ്പാമ്പിന്‍ കുഞ്ഞുങ്ങളെ ട്രെയ്‌നില്‍ യാത്രക്കാരുടെ കോച്ചില്‍ കൊണ്ടുവന്നതിന് പിഴയിട്ട് റെയില്‍വേ....! വന്യജീവി നിയമത്തില്‍ പെടാത്തതിനാല്‍ വനം വകുപ്പ് കേസ് എടുക്കാനാകില്ല

വളര്‍ത്താനായി ലക്ഷങ്ങള്‍ വില വരുന്ന പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെ പ്ലാസ്റ്റിക് ബാഗിലാക്കി ട്രെയ്‌നില്‍ കൊണ്ടുവന്നതിന് പിഴയിട്ട് റെയില്‍വേ. യാത്രക്കാരുടെ കോച്ചില്‍ കൊണ്ടുവന്നതിനാണ് റെയില്‍വേ ആക്ടിലെ 145 (ബി) വകുപ്പ് പ്രകാരം 500 രൂപ പിഴയിട്ടത്. വന്യജീവി നിയമത്തില്‍ പെടാത്തതിനാല്‍ വനം വകുപ്പ് കേസ് എടുക്കാനാകില്ല.
രാജധാനി എക്‌സ്പ്രസിലാണ് ആഫ്രിക്കന്‍ ബാള്‍ പൈത്തന്‍ വിഭാഗത്തില്‍പ്പെട്ട പെരുമ്പാമ്പിനെ കൊണ്ടുവന്നത്. കണ്ണൂര്‍ പഴയങ്ങാടി സ്വദേശി എം മുഹമ്മദ് ഇഷാമിന് വേണ്ടിയാണ് നാല് പാമ്പിന്‍ കുഞ്ഞുങ്ങളെ ഏജന്‍സി വഴി ആഫ്രിക്കയില്‍ നിന്ന് ഇവയെ ഡല്‍ഹിയിലെത്തിച്ചത്. എല്ലാം രേഖകളും കൈവശമുണ്ട്' മുഹമ്മദ് ഇഷാം പറഞ്ഞു.
വ്യാഴാഴ്ച രാജധാനി എക്‌സ്പ്രസിലെ എസി കോച്ചില്‍ പ്ലാസ്റ്റിക് ബാഗികൊണ്ടുവന്ന പാമ്പുകളെ ബെഡ്‌റോള്‍ ജീവനക്കാരായ കമല്‍കാന്ത് ശര്‍മയും എം മുഹമ്മദ് ഇഷാമുമാണ് കണ്ടെത്തിയത്. തുടര്‍ന്ന് പിഴയീടാക്കി പാമ്പുകളെ ഇഷാമിന് വിട്ട് നല്‍കി.' ആഫ്രിക്കന്‍ ബാള്‍ പൈത്തന്‍ സീരീസിലുള്ള പെരുമ്പാമ്പാണിത്. വീട്ടില്‍ വളര്‍ത്തി വില്‍ക്കാറുണ്ട്. ഡല്‍ഹി ഏജന്‍സി വഴിയാണ് ബുക്ക് ചെയ്തത്. കൊറിയര്‍ വഴി അയക്കാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ രാജധാനി എക്‌സ്പ്രസിലെ കരാര്‍ ജീവനക്കാരന് തുക നല്‍കി പാമ്പുകളെ അയച്ചത്.
https://www.facebook.com/Malayalivartha

























