സംസ്ഥാനത്ത് അപകടങ്ങൾ വർദ്ധിക്കുന്നു; ആലുവയിൽ കെഎസ്ആർടിസി ബസ് വാഹനങ്ങളിലേക്ക് ഇടിച്ചു കയറി അപകടം; വാഹനങ്ങൾ പൂർണ്ണമായും തകർന്നു; അപകടത്തിൽ യാത്രക്കാർക്ക് പരിക്ക്

ആലുവ കമ്പനിപ്പടിയിൽ കെഎസ്ആർടിസി ബസ് വാഹനങ്ങളിലേക്ക് ഇടിച്ചു കയറി അപകടം. യൂ ടേൺ എടുക്കാൻ കാത്തുനിന്ന വാഹനങ്ങളിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറുകയായിരുന്നു. രാവിലെ 9 മണിയോടെയായിരുന്നു സംഭവം.
സംഭവത്തെ തുടർന്ന് യാത്രക്കാർക്ക് പരിക്കേറ്റു. അപകടത്തിൽ യു ടേൺ തിരിയാൻ നിന്ന ചരക്ക് ലോറിക്ക് പിന്നിൽ നിർത്തിയിരുന്ന മാരുതി ഒമിനി കാർ പൂർണമായും തകർന്നു. തുടർന്ന് ഒമിനി വാനിൽ ഉണ്ടായിരുന്ന ബാബു എന്നയാൾക് പരിക്കേറ്റു. കൂടാതെ കെഎസ്ആർടിസി ബസിൽ ഉണ്ടായിരുന്ന യാത്രക്കാർക്കും നിസ്സാര പരിക്കുണ്ട്. സംഭവത്തിനു പിന്നാലെ നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് പരുക്കേറ്റവരെ ആശുപത്രിയിലാക്കിയത്.
അതേസമയം ഇന്നലെ പുലർച്ചെ അഞ്ചു മണിക്ക് ദേശീയ പാതയിൽ അമ്പാട്ടു കാവിലും വാഹനാപകടം നടന്നിരുന്നു. ഇവിടെ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ടിപ്പറിടിച്ച് ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. നിലവിൽ ഇയാൾ ചികിത്സയിലാണ്.
മാത്രമല്ല ഇതിനിടെ വയനാട് മീനങ്ങാടി വാരിയാടിന് സമീപം നിയന്ത്രണം വിട്ട കാറിടിച്ച് കാൽ നടയാത്രികൻ മരിച്ചു. അപകടത്തെ തുടർന്ന് ബത്തേരി നഗരസഭയിലെ ജീവനക്കാരനും കാക്കവയൽ സ്വദേശിയുമായ പ്രവീൺ ആണ് മരിച്ചത്. പ്രഭാത സവാരിക്കിടെയായിരുന്നു അപകടം നടന്നത്. കോഴിക്കോട് സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് പ്രവീണിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























