സിപിഐ സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് സി ദിവാകരന്‍ പതാക ഉയര്‍ത്തി....രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടന്നു

സിപിഐ സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് പ്രതിനിധി സമ്മേളന നഗരിയായ സ. വെളിയം ഭാര്‍ഗവന്‍ നഗറില്‍ (ടാഗോര്‍ തീയറ്റര്‍) സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി ദിവാകരന്‍ പതാക ഉയര്‍ത്തി.
തുടര്‍ന്ന് രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടന്നു. നഗറില്‍ സ്ഥാപിക്കാനായി, രക്തസാക്ഷി ജയപ്രകാശ് സ്മൃതി മണ്ഡപത്തില്‍നിന്ന് മഹിളാസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പി വസന്തത്തിന്റെ നേതൃത്വത്തില്‍ എത്തിച്ച ദീപശിഖ കാനം രാജേന്ദ്രന്‍ ഏറ്റുവാങ്ങി.
പ്രതിനിധി സമ്മേളനം രാവിലെ ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് ടാഗോര്‍ തീയേറ്ററില്‍ 'ഫെഡറലിസവും കേന്ദ്ര സംസ്ഥാന ബന്ധങ്ങളും' സെമിനാറില്‍ മുഖ്യമന്ത്രി പിണറായി വിജയനും, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും പ്രഭാഷണം നടത്തും.
സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം അതുല്‍കുമാര്‍ അഞ്ജാന്‍ സംസാരിക്കും. രണ്ടിനും മുന്നിനും പ്രതിനിധി സമ്മേളനം തുടരും. രണ്ടിന് വൈകിട്ട് 'ഗാന്ധിജിയും ഇന്നത്തെ ഇന്ത്യയും 'സെമിനാര്‍ ഡോ. വന്ദന ശിവ ഉദ്ഘാടനം ചെയ്യുന്നതാണ്.
https://www.facebook.com/Malayalivartha

























