തിരുവനന്തപുരത്ത് സിപിഎം നേതാവിന്റെ വീടിന് നേരെ കല്ലേറ്, ജനൽ ചില്ല് തകർന്നു...സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച് അന്വേഷണം ആരംഭിച്ച് പൊലീസ്, ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ക്രിമിനൽ സംഘമെന്ന് ആരോപിച്ച് സിപിഎം

തിരുവനന്തപുരത്ത് സിപിഎം നേതാവിന്റെ വീടിന് നേരെ ഉണ്ടായ കല്ലേറിൽ ജനൽ ചില്ല് തകർന്നു. ഇന്ന് പുലർച്ചെ മൂന്നരയോടെ സിപിഎം കാട്ടാക്കട ഏരിയാ സെക്രട്ടറി കെ. ഗിരിയുടെ മേലോട്ടുമൂഴിയിലെ വീട്ടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഗിരിയും കുടുംബവും ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ആക്രമണമുണ്ടായത്.
ഓട്ടോറിക്ഷയിലെത്തിയ സംഘമാണ് ആക്രമിച്ചതെന്നാണ് അനുമാനം. കല്ലെറിഞ്ഞതിന് പിന്നാലെ ഒരു ഓട്ടോറിക്ഷ കടന്നുപോകുന്ന ശബ്ദം കേട്ടാതായി വീട്ടുകാർ പറയുന്നു.അതേസമയം ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ക്രിമിനൽ സംഘമാണെന്ന് സിപിഎം ആരോപിച്ചു.
അടുത്തിടെ ഇത്തരം ആക്രമണങ്ങളിലേക്ക് നയിക്കാവുന്ന സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. അതിനാൽ രാഷ്ട്രീയ തർക്കമാണോയെന്നത് സ്ഥിരീകരിക്കാറായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവസ്ഥലത്ത് പൊലീസ് എത്തി വിരങ്ങൾ ശേഖരിച്ച് അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി.
https://www.facebook.com/Malayalivartha

























