ഉമ്മന്‍ചാണ്ടിയെ വധിക്കാൻ ശ്രമം; പിന്നിൽ കളിച്ചത് സഖാക്കൾ ;വിരൽ ചൂണ്ടുന്നത് ഇരട്ടച്ചങ്കനിലേക്കോ? ലക്ഷ്യം സിപിഎം കേന്ദ്രത്തിൽ വെച്ച് ഉമ്മന്‍ചാണ്ടിയെ വധിക്കാൻ ;കല്ലെറിഞ്ഞത് ആരാണെന്ന് അറിയില്ല; കോടതിയിലെത്തി മൊഴി നല്‍കി ഉമ്മന്‍ചാണ്ടി

കണ്ണൂരിലെത്തിയ ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ വെളിപ്പെടുത്തലുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തന്നെ കല്ലെറിഞ്ഞ കേസിലെ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല എന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുന്നു.
2013 ല്‍ മുഖ്യമന്ത്രിയായിരിക്കെയാണ് സംഭവം നടന്നത്. അന്ന് ഉമ്മന്‍ചാണ്ടിക്കെതിരെ കണ്ണൂരില്‍ കല്ലേറുണ്ടായിരുന്നു. തുടർന്ന് സി പി ഐ എം, ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 160 ഓളം പേരായിരുന്നു പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ആരാണ് കല്ലെറിഞ്ഞത് എന്ന് മനസിലാക്കാന്‍ സാധിച്ചില്ല എന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്.
അതേസമയം കണ്ണൂര്‍ അസി. സെഷന്‍സ് കോടതിയില്‍ കേസിന്റെ വിചാരണയുടെ ഭാഗമായി നടന്ന സാക്ഷി വിസ്താരത്തിലായിരുന്നു സംഭവസമയത്ത് പ്രതികളെ മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല എന്ന് ഉമ്മന്‍ ചാണ്ടി മൊഴി നല്‍കിയത്. മാത്രമല്ല ഉമ്മന്‍ ചാണ്ടിയെ കൂടാതെ മുന്‍മന്ത്രി കെ സി ജോസഫിനെയും കോടതി വിസ്തരിച്ചിരുന്നു. കൂടാതെ ആക്രമണം നടക്കുമ്പോള്‍ ചുറ്റും ബഹളവും ആള്‍ക്കൂട്ടവുമായിരുന്നു എന്നാണ് ഉമ്മന്‍ചാണ്ടി അറിയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha

























