ജൂതന്മാരെ ലക്ഷ്യമിട്ട PFIയ്ക്ക് മുട്ടൻ പണി ; ആസൂത്രണം നടത്തിയ അന്‍സാര്‍-ഉല്‍-ഖിലാഫാ കേരളയെ ഓടിച്ച് കേന്ദ്രം ; 15 യുവാക്കളും അവരുടെ സഹായികളുമായിരുന്നു സംഘത്തില്‍; അന്‍സാര്‍-ഉല്‍-ഖിലാഫാ കേരളയ്ക്ക് PFIയുമായി അടുത്ത ബന്ധം ; സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി സമൂഹമാധ്യമങ്ങള്‍ വഴിയാണ് പിഎഫ്‌ഐ യുവാക്കളെ റിക്രൂട്ട് ചെയ്തിരുന്നത്

നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജൂതന്മാരെ വധിക്കാൻ പദ്ധതിയിട്ടിരുന്നതായി കേന്ദ്ര അന്വേഷണ ഏജന്‍സി. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തമിഴ്‌നാട്ടിലെ മലയോര ടൂറിസ കേന്ദ്രമായ വട്ടക്കനാലില്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി കേന്ദ്ര അന്വേഷണ ഏജന്‍സി വ്യക്തമാക്കി.
അതേസമയം ഇവിടെയെത്തുന്ന വിദേശീയരെ പ്രത്യേകിച്ച് ജൂതന്മാരെ ലക്ഷ്യമിട്ട് അന്‍സാര്‍ ഉല്‍ ഖിലാഫ കേരളയാണ് ആക്രമണം ആസൂത്രണം ചെയ്തത്. മാത്രമല്ല ഈ സംഘടനയ്ക്ക് പിഎഫ്‌ഐയുമായി അടുത്ത ബന്ധമാണുള്ളത് എന്‍ഐഎ വ്യക്തമാക്കി.
മാത്രമല്ല സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് സമൂഹമാധ്യമങ്ങള്‍ വഴി പിഎഫ്‌ഐ യുവാക്കളെ റിക്രൂട്ട് ചെയ്തിരുന്നത്. തുടർന്ന് ഇങ്ങനെ റിക്രൂട്ട് ചെയ്യപ്പെട്ട അന്‍സാര്‍ ഉല്‍ ഖിലാഫ കേരളയാണ് വട്ടക്കനാലില്‍ ആക്രമത്തിന് പദ്ധതിയിട്ടത്. ഇതോടൊപ്പം തന്നെ 15 യുവാക്കളും അവരുടെ സഹായികളുമായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നതെന്ന് തെളിഞ്ഞു. സഹായികളില്‍ കൂടുതലും പിഎഫ്‌ഐ അംഗങ്ങളോ ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ആകൃഷ്ടരായവരോ ആയിരുന്നു.
https://www.facebook.com/Malayalivartha

























