കേരളത്തില്‍ വീണ്ടും ടിപ്പുവിന്റെ കോട്ടമതില്‍ കണ്ടെത്തി; കോട്ട ചരിത്രസ്മാരകമായി സംരക്ഷിക്കാനുള്ള നടപടിയുണ്ടാകുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്

കേരളത്തിൽ വീണ്ടും ടിപ്പു സുല്‍ത്താന്റെ കോട്ടമതില്‍ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ ഫറോക്കിലാണ് ടിപ്പുകോട്ടയുടെ പഴയ കാലത്തെ മതില്‍ കണ്ടെത്തിയത്. നിലവിൽ ടിപ്പുവിന്റെ കാലത്ത് നിര്‍മ്മിച്ചതെന്നു കരുതപ്പെടുന്ന മതിലിന്റെ അവശിഷ്ടങ്ങളാണ് ലഭിച്ചത്.
അതേസമയം കോട്ടയില്‍ നടക്കുന്ന മൂന്നാംഘട്ട ഉത്ഖനനത്തിലാണ് കണ്ടെത്തൽ നടത്തിയിരിക്കുന്നത്. കൂടാതെ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച ബംഗ്ലാവിന്റെ മുന്‍വശത്താണ് മതിൽ. മാത്രമല്ല നാല് മീറ്റര്‍ ഉയരമുണ്ട് കോട്ടമതിലിന്. കൂടാതെ ടിപ്പുവിന്റെ കാലത്തെ ചെമ്പുനാണയം, തിരകള്‍, പഴയ പിഞ്ഞാണപ്പാത്രങ്ങളുടെ അവശിഷ്ടങ്ങള്‍ എന്നിവയും ലഭിച്ചിട്ടുണ്ട്.
ഇതേസമയം സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലാണ് ചരിത്രപ്രാധാന്യമുള്ള ഈ സ്ഥലം നിലവിലുള്ളത്. അതിനാൽ ഇതുമായി ബന്ധപ്പെട്ട് കേസുകളും നടക്കുന്നുണ്ട്. നിലവിൽ കോട്ട ചരിത്രസ്മാരകമായി സംരക്ഷിക്കാനുള്ള നടപടിയുണ്ടാകുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചിട്ടുണ്ട്. സംരക്ഷിത ചരിത്രസ്മാരകമെന്ന രീതിയിലുള്ള പ്രാധാന്യം സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്നും സ്ഥലം സന്ദര്‍ശിച്ച മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























