”തൊഴിലുറപ്പിന് പോകുന്നത് കണ്ടവന്റെ കൂടെ ഉറങ്ങാൻ!” യാത്രക്കാരെ പച്ചയ്ക്ക് തെറി വിളിച്ച് വനിതാ കണ്ടക്ടർ.... അഹങ്കാരം തലയ്ക്ക് പിടിച്ച ഒരു വനിതാ കണ്ടക്ടർ... ചുമ്മാതല്ല ഗതി പിടിക്കാത്തത്...

നിർത്തിയിട്ടിരുന്ന ബസിൽ കയറിയ യാത്രക്കാർക്ക് നേരെ അസഭ്യവർഷം നടത്തി കെഎസ്ആർടിസിയുടെ വനിതാ കണ്ടക്ടർ. യാത്രക്കാരോട് ബസിൽ നിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു കൊണ്ടാണ് ഇവർ അസഭ്യം പറഞ്ഞത്. വയോധികരും അമ്മമാരും കുഞ്ഞുങ്ങളും ഇരുന്ന ബസിലാണ് ഈ ക്രൂരത നടന്നത്. ചിറയിൻകീഴ് താത്കാലിക ബസ് സ്റ്റാൻഡിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ചിറയിന്‍കീഴ് ബസ് സ്റ്റാന്‍ഡില്‍ ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അടുത്ത ഓട്ടത്തിനായി നിർത്തിയിട്ടിരുന്ന ബസിൽ ആളുകൾ കയറിയിരുന്നപ്പോഴാണ് സംഭവങ്ങളുടെ തുടക്കം. തിരുവനന്തപുരത്തേക്ക് പോകാനുള്ള ബസ് സ്റ്റാന്‍ഡില്‍ എത്തിയതോടെയാണ് തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകള്‍ അടക്കമുള്ള യാത്രക്കാര്‍ ബസില്‍ കയറിയത്.
എന്നാൽ തനിക്ക് ഭക്ഷണം കഴിക്കണമെന്ന് പറഞ്ഞ് വനിതാ കണ്ടക്ടർ എല്ലാവരെയും ബസിൽ നിന്ന് ഇറക്കി വിടുകയായിരുന്നു. പുറത്ത് നല്ല വെയിലാണെന്നും താങ്കള്‍ ഒരു സീറ്റിലിരുന്ന് ഭക്ഷണം കഴിച്ചോളൂ എന്ന് യാത്രക്കാർ പറഞ്ഞതോടെ ഇവർ പ്രകോപിതയാകുകയായിരുന്നു. ഇതിനു പിന്നാലെയാണ് സ്ത്രീകള്‍ അടക്കമുള്ള യാത്രക്കാര്‍ക്ക് നേരേ അസഭ്യവര്‍ഷം നടത്തിയത്.
ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കൈക്കുഞ്ഞുങ്ങളെയുമെടുത്ത് വരെ സ്ത്രീയാത്രക്കാർ പുറത്തിറങ്ങുന്നത് വീഡിയോയിൽ കാണാം. ഏതാനും വനിതാ യാത്രക്കാർ ഇറങ്ങാൻ കഴിയില്ലെന്ന നിലപാട് എടുത്തതോടെയാണ് വനിതാ കണ്ടക്ടറുടെ അസഭ്യവർഷം തുടങ്ങിയത്.
”തൊഴിലുറപ്പിന് പോകുന്നവർ എല്ലാം കണ്ടവന്റെ കൂടെ ഉറങ്ങാൻ ആണ് പോകുന്നത്” എന്നാണ് വനിതാ കണ്ടക്ടർ പറഞ്ഞത്. ഒരു വയോധികയ്‌ക്ക് നേരെ അസഭ്യം പറയുന്നതും വീഡിയോയിൽ കാണാം
”നിങ്ങൾ പോയി പോലീസിൽ പരാതി നൽക് ” എന്നും ഇവർ പറയുന്നുണ്ട്. യാത്രക്കാർ ബസിൽ നിന്ന് ഇറങ്ങിയ ശേഷവും ഇവർ അസഭ്യം പറച്ചിൽ നിർത്തിയില്ല. എന്നാല്‍ ബസില്‍ നിന്ന് ഇറങ്ങിയ ശേഷവും വനിതാ കണ്ടക്ടര്‍ തെറിവിളി തുടര്‍ന്നു. രൂക്ഷമായ അസഭ്യവര്‍ഷമാണ് കണ്ടക്ടര്‍ സ്ത്രീകള്‍ക്ക് നേരേ നടത്തിയത്.
വീഡിയോ പ്രചരിച്ചതോടെ വനിതാ കണ്ടക്ടർക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുകഴിഞ്ഞു. ഇത്തരത്തിൽ യാത്രക്കാരെ അപമാനിക്കുന്നവരെ പിരിച്ചുവിടണം എന്നാണ് പലരും ആവശ്യപ്പെടുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചോടെ കെ.എസ്.ആര്‍.ടി.സി.യിലും പരാതി എത്തി. ആറ്റിങ്ങല്‍ ഡിപ്പോയില്‍ ജോലിചെയ്യുന്ന വനിതാ കണ്ടക്ടറാണ് യാത്രക്കാരെ അസഭ്യം പറഞ്ഞതെന്നാണ് വിവരം.
https://www.facebook.com/Malayalivartha

























