ഗവർണർക്ക് മുന്നിൽ മുട്ടുമടക്കി സർവകലാശാല... തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്! ആരിഫ് മുഹമ്മദ് ഖാന്റെ വിരട്ടലേറ്റു!

ഗവർണറെ വെല്ലുവിളിച്ച് നേരിടാമെന്ന് ചിന്തിച്ചിരുന്നു സർവകലാശാല ഇപ്പോൾ പത്തി മടക്കിയിരിക്കുകയാണ്. ഗവർണ്ണർ അസാധാരണ ഭീഷണി ഉയർത്തിയതോടെ കീഴടങ്ങേണ്ടി വന്നിരിക്കുകയാണ്. ഈ മാസം ഒക്ടോബര്‍ 24ന് കാലാവധി അവസാനിക്കുന്ന വൈസ് ചാന്‍സലര്‍ക്കു പകരക്കാരനെ നിയമിക്കാന്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രൂപീകരിച്ച സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള സെനറ്റ് പ്രതിനിധിയുടെ പേര് തീരുമാനിക്കാന്‍ സെനറ്റ് യോഗം ഉടന്‍ വിളിക്കാമെന്ന് സര്‍വകലാശാല സമ്മതിച്ചിരിക്കുകയാണ്.
വിഷയത്തില്‍ ഒടുവില്‍ കേരളസര്‍വ്വകലാശാല വിസി ഡോ.മഹാദേവന്‍ പിള്ള ഗവര്‍ണര്‍ക്ക് മുന്നില്‍ മുട്ടു മടക്കിയിരിക്കുകയാണ്. ഉടന്‍ സെനറ്റ് യോഗം വിളിക്കാമെന്ന് വിസി ഗവര്‍ണറെ അറിയിച്ചു. ഈ മാസം 11 നുള്ളില്‍ യോഗം ചേര്‍ന്നില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും സെനറ്റ് പിരിച്ചു വിടുമെന്നും ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഉടക്കിട്ട വിസിക്കെതിരെ ചാൻസലര്‍ കടുത്ത ഭീഷണി ഉയർത്തുന്നത് തന്നെ അസാധാരണ നടപടിയാണ്. സെനറ്റ് പ്രതിനിധിയെ നിർദ്ദേശിക്കാൻ മൂന്ന് തവണ ആവശ്യപ്പെട്ടിട്ടും വിസി വഴങ്ങിയിരുന്നില്ല. രണ്ടംഗ കമ്മിറ്റി ഉണ്ടാക്കിയ ഗവർണ്ണറുടെ നടപടി ശരിയല്ലെന്നും അതിന് മറുപടി വേണമെന്നും വിസി രണ്ട് തവണ കത്തിലൂടെ ഉന്നയിച്ചതോടെയാണ് ഗവർണ്ണർ കുപിതനായത്. ഇന്നലെ വൈകീട്ട് രാജ്ഭവൻ വിസിക്ക് നൽകിയ നാലാം കത്ത് അസാധാരണ സ്വഭാവത്തിലുള്ളതായിരുന്നു.
പുതിയ വിസിയെ തെരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മറ്റിയിലേക്ക് സെനറ്റ് അംഗത്തെ നിശ്ചയിക്കണമെന്നാണ് ഗവര്‍ണര്‍ അന്ത്യശാസനം നല്‍കിയിരുന്നത്. രണ്ടംഗ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത് ചട്ടവിരുദ്ധമാണെന്നായിരുന്നു സര്‍വകലാശാലയുടെ ഏറ്റവും പ്രധാനപ്പെട്ട വാദം. കേരള സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ നിയമനവുമായി ബന്ധപ്പെട്ട് സെനറ്റ് യോഗം വിളിച്ചു ചേര്‍ക്കാൻ ആവില്ലെന്നായിരുന്നു വിസിയുടെ നേരത്തെയുള്ള നിലപാട്. ലഭിച്ച നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തില്‍ സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നല്‍കേണ്ടതില്ലെന്ന നിലപാടിലായിരുന്നു സര്‍വകലാശാല.
എന്നാല്‍ ഗവര്‍ണര്‍ സമ്മര്‍ദം കടുപ്പിച്ചതോടെ സര്‍വകലാശാലയ്ക്ക് വഴങ്ങേണ്ടി വരികയായിരുന്നു. ഒക്ടോബര്‍ 24ന് കാലാവധി അവസാനിക്കുന്ന വിസിക്ക് പകരക്കാരനെ നിയമിക്കാന്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രൂപീകരിച്ച സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള സെനറ്റ് പ്രതിനിധിയുടെ പേര് ഒക്ടോബര്‍ 26ന് മുന്‍പ് അറിയിക്കാന്‍ ഗവര്‍ണറുടെ ഓഫീസ് കേരള വിസിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതു പല തവണ അവഗണിച്ചതോടെയാണ് കര്‍ശന നിലപാടുമായി ഗവര്‍ണര്‍ രംഗത്തെത്തിയത്. യോഗം വിളിക്കുന്നതിനപ്പുറം എന്ത് തുടർ നടപടിയെടുക്കണമെന്നതിൽ സർവ്വകലാശാലക്ക് ആശയക്കുഴപ്പമുണ്ട്.
സർവകലാശാല പ്രതിനിധിയെ ഉൾപ്പെടുത്താതെ സെനറ്റ് പ്രതിനിധി വൈകിയതിനെ തുടര്‍ന്ന് യുജിസിയുടെയും ഗവര്‍ണറുടെയും പ്രതിനിധികളെ മാത്രം ഉള്‍ക്കൊള്ളിച്ചാണ് കഴിഞ്ഞ ഓഗസ്റ്റില്‍ പുതിയ വീസിയെ തെരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മറ്റിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രൂപം നല്‍കിയിരുന്നത്. ഇതാണ് ഏറ്റുമുട്ടലിന് കാരണമായത്.
ഇതിൽ പ്രതിഷേധിച്ച് സെനറ്റ് യോഗം ചേർന്ന് ഗവർണർക്കെതിരേ സർവകലാശാല പ്രമേയം പാസാക്കിയിരുന്നു. പിന്നീട് പ്രതിനിധിയെ നിർദേശിക്കാൻ ഗവർണർ ആവശ്യപ്പെട്ടെങ്കിലും സർവകലാശാല വഴങ്ങിയിരുന്നില്ല. ഇതിന് പിന്നാലെയാണ് സെനറ്റ് പ്രതിനിധിയെ ഈ മാസം 26നു മുന്‍പ് നാമനിര്‍ദേശം ചെയ്യണമെന്ന് കേരള വി സിയോട് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിരുന്നത്.
സർക്കാറിനൊപ്പം ചേർന്ന് പ്രതിനിധിയെ നൽകാതിരിക്കാൻ എടുത്ത മുൻ തീരുമാനത്തിൽ നിന്നും പിന്നോട്ട് പോകണോ അതോ ഗവർണ്ണർക്ക് കീഴടങ്ങി പ്രതിനിധിയെ നൽകണോ എന്നതിൽ അണിയറയിൽ ചർച്ച തുടരുകയാണ്. സെനറ്റ് ചേർന്ന് ഗവർണ്ണറുടെ വിമർശിച്ച് വീണ്ടും പ്രമേയം പാസ്സാക്കിയാൽ രാജ്ഭവൻ കടുത്ത നടപടികളിലേക്ക് പോകുമെന്നുറപ്പാണ്. വിസി നിയമനത്തിൽ ഗവർണ്ണറുടെ അധികാരം വെട്ടുന്ന സർവ്വകലാശാല ഭേദഗതി ബില്ലിൽ എന്തായാലും ഗവർണ്ണർ ഒപ്പിടില്ല. നിയമവിദഗ്ധരുമായും രാഷ്ട്രീയനേതാക്കളുമായി സർവ്വകലാശാല ആലോചന തുടരുകയാണ്.
https://www.facebook.com/Malayalivartha

























