പത്തനംതിട്ടയിൽ കാട് തെളിക്കുന്നതിനിടെ റബര്‍ മരത്തിന്‍റെ ചുവട്ടില്‍ അസ്ഥികൂടം, മൂന്ന് മാസം മുമ്പ് കാണാതായ ആളുടേതെന്ന് പൊലീസ്

പത്തനംതിട്ട റാന്നിയിൽ റബര്‍ കാട് തെളിക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികള്‍ അസ്ഥികൂടം കണ്ടെത്തി. പള്ളിക്കല്‍ മുരിപ്പില്‍ റബര്‍തോട്ടത്തില്‍ രാവിലെ 10 മണിയോടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. റബര്‍ മരത്തിന്‍റെ ചുവട്ടില്‍ അസ്ഥികൂടം കണ്ടെത്തിയത്. പിന്നീട് പൊലീസെത്തി നടത്തിയ പരിശോധനയില്‍ സമീപത്തായ് വസ്ത്രങ്ങള്‍ കണ്ടെത്തി.മൂന്ന് മാസം മുമ്പ് കാണാതായ ഇടക്കുളം സ്വദേശി സുധാകരന്‍റെ മൃതദേഹമാണിതെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം, കിളിമാനൂരിൽ മുൻ സൈനികൻ പെട്രോൾ ഒഴിച്ച് കത്തിച്ച ദമ്പതിമാരിൽ ഭാര്യയും മരിച്ചു. പള്ളിക്കൽ സ്വദേശി വിമല കുമാരി (55) ആണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. വിമല കുമാരിക്കൊപ്പം ആക്രമണത്തിന് ഇരയായ ഭർത്താവ് പ്രഭാകരക്കുറുപ്പ് ഉച്ചയോടെ മരിച്ചിരുന്നു.
പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച ശേഷമാണ് മരിച്ചത്. കിളിമാനൂർ പനപ്പാംകുന്ന് സ്വദേശി ശശിധരൻ നായർ ആണ് ദമ്പതിമാരെ അവരുടെ വീട്ടിലെത്തി പെട്രോൾ ഒഴിച്ച് കത്തിച്ചത്. കയ്യിൽ കരുതിയിരുന്ന ചുറ്റിക കൊണ്ട് ദമ്പതിമാരെ ആക്രമിച്ച ശേഷമാണ് ശശിധരൻ നായർ ഇവരെ പെട്രോളൊഴിച്ച് കത്തിച്ചത്.
https://www.facebook.com/Malayalivartha

























