കൊവിഡ് സേവന ഘട്ടത്തില്‍ ജീവന്‍ നഷ്ട്ടമായ നഴ്‌സുമാരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം

കൊവിഡ് സേവന ഘട്ടത്തില്‍ കൊവിഡ് ബാധിച്ചോ കൊവിഡ് ഡ്യൂട്ടിക്ക് ഇടയിലോ ഉണ്ടായ അപകടത്തില്‍ മരണമടഞ്ഞ നഴ്‌സുമാരുടെ കുടുംബത്തിന് ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ സര്‍ക്കാര്‍/ സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്തിരുന്ന കേരള നഴ്‌സസ് ആന്‍ഡ് മിഡ്‌വൈവ്‌സ് കൗണ്‍സിലില്‍ സാധുവായ രജിസ്‌ട്രേഷന്‍ നിലവിലുള്ള നഴ്‌സുമാരുടെ കുടുംബത്തിനാണ് രണ്ട് ലക്ഷം രൂപ ധനസഹായം ലഭിക്കുക.
മരണപ്പെട്ട വ്യക്തികളുടെ അടുത്ത ബന്ധുവിന് അപേക്ഷ സമര്‍പ്പിക്കാം. ആവശ്യമായ രേഖകള്‍ സഹിതം നിശ്ചിത മാതൃകയില്‍ നേരിട്ടോ തപാല്‍ മുഖേനയോ രജിസ്ട്രാര്‍, കേരള നഴ്‌സസ് ആന്‍ഡ് മിഡ്‌വൈവ്‌സ് കൗണ്‍സില്‍, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം 695035 എന്ന വിലാസത്തിലാണ് അപേക്ഷ നല്‍കേണ്ടത്. നിലവില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷ ഡിസംബര്‍ 31 വൈകുന്നേരം 5 മണിക്കകം ലഭിക്കണം. വിശദവിവരങ്ങള്‍ക്കും അപേക്ഷയുടെ മാതൃകയ്ക്കും www.nursingcouncil.kerala.gov.in.
https://www.facebook.com/Malayalivartha

























