മന്ത്രി റിയാസിന്റെ വ്യഭിചാരത്തിനെതിരെ പൊട്ടിത്തെറിച്ച അബ്ദുൾ റഹിമാൻ കല്ലായി... ദേ വീണ്ടുമിറങ്ങി.. ഇക്കുറി പള്ളിക്കള്ളൻ.

മുഹമ്മദ് റിയാസിനെതിരായ പഴയ ആരോപണം വീണ്ടും ആരോപിച്ച് മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുൾ റഹിമാൻ കല്ലായി. റിയാസ് മറ്റൊരു മതത്തിൽപ്പെട്ടയാളെ വിവാഹം ചെയ്താൽ അത് വ്യഭിചാരമാണെന്നത് മതശാസനയാണ്. അന്നത്തെ പ്രസംഗം തെറ്റാണെന്ന തോന്നൽ തനിക്ക് ഇല്ല.
മുഖ്യമന്ത്രിയുടെ മകളെ മന്ത്രി മുഹമ്മദ് റിയാസ് കല്യാണം കഴിച്ചതിനെരിരെ പ്രസംഗിച്ചതിന് തന്നെ അഴിമതിക്കേസിൽ കുടുക്കി വേട്ടയാടുകയാണെന്നും അബ്ദുറഹ്മാൻ കല്ലായി ആരോപിച്ചിരിക്കുകയാണ്. മട്ടന്നൂര്‍ ജുമാ മസ്ജിദ് നിര്‍മ്മാണത്തില്‍ അഴിമതി നടത്തിയെന്ന പരാതിയെ തുടര്‍ന്ന് അബ്ദുല്‍ റഹ്മാന്‍ കല്ലായിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തപ്പോഴാണ് വീണ്ടും അദ്ദേഹം പഴയ വിവാദം പൊടി തട്ടിയെടുത്തത്.
2021 ഡിസംബര്‍ 10നാണ് ഈ ആരോപണം അബ്ദുള്‍ റഹ്മാന്‍ കല്ലായി ആദ്യം ഉന്നയിച്ചത്. കോഴിക്കോട് നടന്ന വഖഫ് സംരക്ഷണ റാലിയിലായിരുന്നു ലീഗ് നേതാവിന്‍റെ ഈ അധിക്ഷേപ പരാമര്‍ശം. മുൻ ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് പുതിയാപ്ലയാണ്. എന്റെ നാട്ടിലെ പുതിയാപ്ലയാണ്.
ആരാടോ ഭാര്യ ഇത് വിവാഹമാണോ. വ്യഭിചാരമാണ്, അത് വിളിച്ചു പറയാൻ ചങ്കൂറ്റം വേണം, തന്റേടം വേണം. സി.എച്ച്. മുഹമ്മദ് കോയയുടെ നട്ടെല്ല് നമ്മൾ പ്രകടിപ്പിക്കണം” എന്നായിരുന്നു അബ്ദുറഹ്‌മാൻ അന്ന് കോഴിക്കോടുവെച്ചു നടത്തിയ പ്രസംഗം. ഈ പ്രസംഗം വൻ വിവാദമായതോടെ അന്ന് അബ്ദുറഹ്മാൻ മാപ്പ് അപേക്ഷിച്ചിരുന്നു.
റിയാസിന്‍റെ വിവാഹം അംഗീകരിക്കാന്‍ മുസ്ലിങ്ങള്‍ക്ക് സാധിക്കില്ല. എന്നാല്‍ പ്രസംഗത്തില്‍ റിയാസിന്‍റെ പേര് പറയേണ്ടിയിരുന്നില്ലെന്നും അബ്ദുള്‍ റഹ്മാന്‍ കല്ലായി പറഞ്ഞു. മട്ടന്നൂർ ജുമാ മസ്ജിദ് നിർമാണത്തിൽ അഴിമതി നടത്തിയെന്ന കേസിലാണ് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായിയെ ഈയടുത്ത് അറസ്റ്റ് ചെയ്തിരുന്നു.
ഏഴ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് മട്ടന്നൂർ പൊലീസ് അബ്ദുറഹ്മാൻ കല്ലായി അടക്കം മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തന്റെ വലം കൈയ്യായി നിന്ന മട്ടന്നൂരിലെ നേതാവാണ് ചതിച്ചത്. ലീഗിലുള്ള ചിലർ സിപിഎമ്മിനോടൊപ്പം ചേർന്ന് തനിക്കെതിരെ നീങ്ങുകയാണ്. ഇവർക്കെതിരെ പാർട്ടി അന്വേഷണം തീരുമാനിച്ചെന്നും അബ്ദുൾ റഹ്മാൻ കല്ലായി പറഞ്ഞു.
മൂന്ന് കോടി ചെലവായ നിര്‍മ്മാണത്തിന് പത്ത് കോടി ചെലവില്‍ കാണിച്ചുവെന്ന് പരാതിയില്‍ പറയുന്നു. അറസ്റ്റിന് ശേഷം കല്ലായിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. പള്ളി നിർമാണത്തിൽ അഞ്ച് കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് പരാതി. കണക്കിൽ കാണിച്ച തുകയ്ക്ക് ബില്ലുകളോ വൗച്ചറുകളോ ഇല്ല.
കെട്ടിടങ്ങൾ വാടകയ്ക്ക് നൽകിയതിലും വെട്ടിപ്പ് നടന്നുവെന്ന് ആരോപണമുണ്ട്. പള്ളി കമ്മിറ്റിയംഗം കൂടിയായ നെടുവോട്ടും കുന്നിലെ എം. വി. ഷമീറിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. മട്ടന്നൂർ ജുമാ മസ്ജിദ് ഇതിനോട് ചേർന്ന ഷോപ്പിംഗ് കോംപ്ലക്‌സ് എന്നിവയുടെ നിർമാണത്തിൽ വഖഫ് ബോർഡിനെ വെട്ടിച്ച് അഞ്ച് കോടി രൂപയോളം തട്ടിയെന്നാണ് കേസ്.
https://www.facebook.com/Malayalivartha

























