ചാട്ടുളി വീശി ഗവർണർ... പത്തി മടക്കി വിസി... അങ്ങനെ വഴിക്ക് വാ... സെനറ്റ് പിരിച്ചുവിടുമെന്ന് ഗവര്‍ണര്‍

ഒടുവില്‍ കേരള സര്‍വ്വകലാശാല വിസി ഡോ. മഹാദേവന്‍ പിള്ള ഗവര്‍ണര്‍ക്ക് മുന്നില്‍ മുട്ടു മടക്കിയിരിക്കുകയാണ്. ഉടന്‍ സെനറ്റ് യോഗം വിളിക്കാമെന്ന് വിസി ഗവര്‍ണറെ അറിയിച്ചു. ഈ മാസം 11 നുള്ളില്‍ യോഗം ചേര്‍ന്നില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും സെനറ്റ് പിരിച്ചു വിടുമെന്നും ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
പുതിയ വിസിയെ തെരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മറ്റിയിലേക്ക് സെനറ്റ് അംഗത്തെ നിശ്ചയിക്കണമെന്നാണ് ഗവര്‍ണര്‍ അന്ത്യശാസനം നല്‍കിയിരുന്നത്. രണ്ടംഗ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത് ചട്ടവിരുദ്ധമാണെന്നായിരുന്നു സര്‍വകലാശാലയുടെ ഏറ്റവും പ്രധാനപ്പെട്ട വാദം. കേരള സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ നിയമനവുമായി ബന്ധപ്പെട്ട് സെനറ്റ് യോഗം വിളിച്ചു ചേര്‍ക്കാൻ ആവില്ലെന്നായിരുന്നു വിസിയുടെ നേരത്തെയുള്ള നിലപാട്.
കിട്ടിയ നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തില്‍ സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നല്‍കേണ്ടതില്ലെന്ന നിലപാടിലായിരുന്നു സര്‍വകലാശാല. എന്നാല്‍ ഗവര്‍ണര്‍ സമ്മര്‍ദം കടുപ്പിച്ചതോടെ സര്‍വകലാശാലയ്ക്ക് വഴങ്ങേണ്ടി വരികയായിരുന്നു. ഒക്ടോബര്‍ 24ന് കാലാവധി അവസാനിക്കുന്ന വിസിക്ക് പകരക്കാരനെ നിയമിക്കാന്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രൂപീകരിച്ച സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള സെനറ്റ് പ്രതിനിധിയുടെ പേര് ഒക്ടോബര്‍ 26ന് മുന്‍പ് അറിയിക്കാന്‍ ഗവര്‍ണറുടെ ഓഫീസ് കേരള വിസിക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ഇതു പല തവണ അവഗണിച്ചതോടെയാണ് കര്‍ശന നിലപാടുമായി ഗവര്‍ണര്‍ രംഗത്തെത്തിയത്. യോഗം വിളിക്കുന്നതിനപ്പുറം എന്ത് തുടർ നടപടിയെടുക്കണമെന്നതിൽ സർവ്വകലാശാലക്ക് ആശയക്കുഴപ്പമുണ്ട്. സർവകലാശാല പ്രതിനിധിയെ ഉൾപ്പെടുത്താതെ സെനറ്റ് പ്രതിനിധി വൈകിയതിനെ തുടര്‍ന്ന് യുജിസിയുടെയും ഗവര്‍ണറുടെയും പ്രതിനിധികളെ മാത്രം ഉള്‍ക്കൊള്ളിച്ചാണ് കഴിഞ്ഞ ഓഗസ്റ്റില്‍ പുതിയ വീസിയെ തെരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മറ്റിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രൂപം നല്‍കിയിരുന്നത്. ഇതാണ് ഏറ്റുമുട്ടലിന് കാരണമായത്.
https://www.facebook.com/Malayalivartha

























