അത് ദൃശ്യം മോഡലാകില്ല; ചങ്ങനാശ്ശേരി സംഭവത്തില്‍ പൊട്ടിത്തെറിച്ച് ജീത്തു ജോസഫ്; മൃതദേഹം തറയിലോ മണ്ണിലോ കുഴിച്ചിടുന്ന രീതി സിനിമ ഇറങ്ങുന്നതിന് മുന്‍പും ഉണ്ടായിട്ടുണ്ട്, അതിനാൽ സിനിമ കുറ്റകൃത്യത്തിന് കാരണമാകും എന്ന പ്രചാരണം ശരിയല്ല

ചങ്ങനാശേരിയിലെ കൊലപാതകക്കേസ് വലിയ ചർച്ചയാകുകയാണ്. മാത്രമല്ല ഇതിനെ ദൃശ്യം മോഡല്‍ കൊലപാതകം എന്ന പറയുന്നതാണ് വാർത്തയ്ക്ക് പ്രാധാന്യം കൂട്ടാൻ കാരണം. മാത്രമല്ല ചങ്ങനാശ്ശേരിയില്‍ യുവാവിനെ കൊന്ന് വീടിന്റെ തറയ്ക്കുള്ളില്‍ കുഴിച്ചിട്ട് കോണ്‍ക്രീറ്റ് ചെയ്ത് മൂടി എന്ന വാര്‍ത്ത കേരളം ഞെട്ടലോടെയാണ് കേട്ടത്.
ജീത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുകെട്ടിൽ 2013 ല്‍ ഇറങ്ങിയ ചിത്രമാണ് ദൃശ്യം. ഈ ചിത്രത്തിലെ മൂലകഥ ഇത്തരത്തില്‍ കൊലപാതകം മറച്ചുവെക്കുന്നതായിരുന്നു. തുടർന്ന് ഇതോടെ ഇത്തരം കൊലപാതകങ്ങള്‍ക്ക് ദൃശ്യം മോഡല്‍ എന്ന വിശേഷണവും കൈവന്നിരുന്നു.
ഇപ്പോൾ ചങ്ങനാശ്ശേരി കൊലപാതകത്തിലും ദൃശ്യം മോഡല്‍ എന്ന വിശേഷണം നല്‍കുന്നതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്. അദ്ദേഹം പറയുന്നത് ദൃശ്യം സിനിമയാണ് കൊലപാതകത്തിന് കാരണം എന്ന് കരുതുന്നില്ല എന്നാണ്. മൃതദേഹം തറയിലോ മണ്ണിലോ കുഴിച്ചിടുന്ന രീതി സിനിമ ഇറങ്ങുന്നതിന് മുന്‍പും ഉണ്ടായിട്ടുണ്ട്, അതിനാൽ സിനിമ കുറ്റകൃത്യത്തിന് കാരണമാകും എന്ന പ്രചാരണം ശരിയല്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha