തിരുവനന്തപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വെട്ടേറ്റു

ആനാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വെട്ടിപരിക്കേല്‍പ്പിച്ചു. വഞ്ചുവം വാര്‍ഡിലെ സിപിഐ സ്ഥാനാര്‍ഥി ഷമീമിനാണ് വെട്ടേറ്റത്. സ്ഥാനാര്‍ഥിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോലീസ് അന്വേഷണം തുടങ്ങി. പുലര്‍ച്ചെ കൊല്ലം പെരിനാടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ അജ്ഞാത സംഘം ആക്രമിച്ചു പരിക്കേല്‍പ്പിച്ചിരുന്നു. തലയ്ക്ക് പരിക്കേറ്റ പരിനാട് 18-ാം വാര്‍ഡിലെ സ്ഥാനാര്‍ഥി ലെറ്റസ് ജെറോം ചികിത്സയിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha