ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്റെ സ്മൃതി മണ്ഡപത്തിന് നേര്‍ക്ക് വീണ്ടും അക്രമം

ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്റെ വള്ളിക്കാട്ടുള്ള സ്മൃതി മണ്ഡപത്തിന് നേര്‍ക്ക് വീണ്ടും അക്രമം. സ്തൂപത്തിന് മുകളില്‍ സ്ഥാപിച്ചിരുന്ന ചന്ദ്രശേഖരന്റെ ഫോട്ടോ അക്രമികള്‍ നശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ഫോട്ടോ നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.
ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് സ്മൃതി മണ്ഡപത്തിന് നേര്‍ക്ക് അക്രമം ഉണ്ടാകുന്നത്. ആഗസ്തില്‍ ഉണ്ടായ അക്രമത്തില്‍ സ്തൂപത്തിന് മുകളില്‍ സ്ഥാപിച്ചിരുന്ന നക്ഷത്രവും ബോര്‍ഡും നശിപ്പിച്ചിരുന്നു. അതിന് പകരം സ്ഥാപിച്ചിരുന്ന ഫോട്ടോയാണ് ഇപ്പോള്‍ തകര്‍ത്തത്. കഴിഞ്ഞ തവണ സ്തൂപം തകര്‍ത്തതിന് ശേഷം ഇവിടെ സ്ഥിരമായി പോലീസ് കാവല്‍ ഏര്‍പ്പെടുത്തുമെന്നും സി.സി ടി.വി ക്യാമറ സ്ഥാപിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ അത് ഇതുവരെ നടപ്പിലായിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha