പുതിയ കാര്‍ഷിക നയ പ്രകാരം കീടനാശിനി വാങ്ങാന്‍ ഇനി കൃഷി ഓഫീസറുടെ കുറിപ്പു വേണം

കൃഷിവകുപ്പിലെ കൃഷി ഓഫീസറുടെ നിര്‍ദ്ദേശക്കുറിപ്പ് അനുസരിച്ചു മാത്രമേ കീടനാശിനികളും കളനാശിനികളും വിറ്റഴിക്കാവൂ എന്ന് സംസ്ഥാന സര്‍ക്കാറിന്റെ പുതിയ കാര്‍ഷിക വികസന രേഖ അനുശാസിക്കുന്നു. കാര്യനിര്‍വഹണ ചുമതലയുള്ളവരും വ്യാപാരികളും ഇത് കര്‍ക്കശമായി പാലിക്കുന്നതിനാവശ്യമായ നിയമ വ്യവസ്ഥ ഉണ്ടാക്കണമെന്ന് നയരേഖ നിര്‍ദ്ദേശിച്ചു. കീടനാശിനികളുടെ അനിയന്ത്രിതമായ ഉപയോഗത്തില്‍ നിന്ന് കാന്‍സര്‍ പോലുള്ള മാരകമായ രോഗങ്ങളില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം.
ൃഷി ഓഫീസറുടെ നിര്‍ദ്ദേശക്കുറിപ്പ് ഇല്ലാതെ കീടനാശിനികള്‍ വില്‍ക്കുന്നത് നിയമ വിരുദ്ധമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തേ മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നു. കീടനാശിനികളുടെ അനിയന്ത്രിതവും അശാസ്ത്രീയവുമായ ഉപയോഗം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആപത്കരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയ സാഹചര്യത്തിലായിരുന്നു ഈ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. എന്നാല്‍ പലരും അത് കണ്ടതായിപ്പോലും നടിച്ചില്ല. ഇപ്പോഴും കീടനാശിനി വാങ്ങാന്‍ കേരളത്തില്‍ എവിടെയും കൃഷി ഓഫീസറുടെ കുറിപ്പ് ആവശ്യമില്ല. മാത്രമല്ല, ഏതു കൃഷിക്കായാലും കീടബാധ കണ്ടാല്‍ മിക്കവാറും കര്‍ഷകര്‍ കൃഷി ഓഫീസറുടെ അടുത്തേക്കല്ല, രാസ കീടനാശിനി വില്‍ക്കുന്ന കടയിലേക്കാണ് പോകുന്നത്.
കടക്കാരനോടാണ് രോഗവിവരം പറയുന്നത്. കീടനാശിനി ഏതു വേണമെന്നും എത്ര അളവില്‍ പ്രയോഗിക്കണമെന്നും കടക്കാരനാണ് തീരുമാനിക്കുന്നത്. കൃഷിരീതികളെക്കുറിച്ച് അത്ര നിശ്ചയമില്ലാത്ത കര്‍ഷകന്‍, കീടം പെട്ടെന്നു പോകാനായി കടക്കാരന്‍ നിര്‍ദ്ദേശിക്കുന്നതില്‍ കൂടുതല്‍ അളവില്‍ കീടനാശിനി പ്രയോഗിക്കുകയും ചെയ്യും. കൃഷി ഓഫീസറുടെ കുറിപ്പ് നിര്‍ബന്ധമാക്കുക വഴി ഈ അപകടാവസ്ഥ തരണം ചെയ്യാനാകുമെന്നാണ് സര്‍ക്കാറിന്റെ പ്രതീക്ഷ.
\'കൃഷി ഓഫീസര്‍\' എന്ന പദവിക്കും അതിനു മുകളിലുമുള്ള കൃഷിവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും മാത്രമേ കീടനാശിനി ഉപയോഗിക്കാന്‍ അനുവദിച്ചുകൊണ്ട് മാര്‍ഗനിര്‍ദ്ദേശക്കുറിപ്പ് നല്‍കാന്‍ അധികാരമുള്ളൂ. ഈ കുറിപ്പില്‍ വിളയുടെ പേര്, രോഗം, കീടം, കീടനാശിനിയുടെ രാസനാമം, ഉപയോഗിക്കേണ്ട അളവ് എന്നിവ രേഖപ്പെടുത്തിയിരിക്കണം. വേണ്ടത്ര നിയമ സഹായം, കാര്യക്ഷമമായ നിരീക്ഷണം, താത്പര്യമുള്ളയാളുകളുടെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ഇവയെല്ലാം ഉള്‍പ്പെടുന്ന സംയോജിത പ്രവര്‍ത്തനത്തിലൂടെ മാത്രമേ \'പരിസ്ഥിതി സുരക്ഷിത കാര്‍ഷിക പരിപാലന സംവിധാനം\' സാധ്യമാക്കാന്‍ കഴിയൂ എന്നാണ് പുതിയ കാര്‍ഷിക നയം വ്യക്തമാക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha