സുപ്രീംകോടതി വിധി പ്രകാരം കൊച്ചിയില്‍ തെരുവുനായ്ക്കളെ പിടിക്കാന്‍ സ്‌ക്വാഡ്

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ അക്രമകാരികളായ തെരുവുനായ്ക്കളെ കണ്ടെത്താന്‍ 24 മണിക്കൂറും സ്‌പെഷല്‍ സ്‌ക്വാഡ് രൂപീകരിക്കാന്‍ മേയറുടെ ചുമതല വഹിക്കുന്ന ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥ യോഗം തീരുമാനിച്ചു. ഈ മാസം 15 വരെയായിരിക്കും സ്‌ക്വാഡ് പ്രവര്‍ത്തിക്കുക.
വളര്‍ത്തു നായ്ക്കള്‍ക്കു ലൈസന്‍സ് നിര്‍ബന്ധമാക്കും. ലൈസന്‍സ് എടുക്കാന്‍ അറിയിപ്പ് നല്‍കും. ഇതിനായി ഹെല്‍ത്ത് ഓഫീസറെയും വെറ്ററിനറി സര്‍ജന്‍മാരെയും ചുമതലപ്പെടുത്തി. പൊതുജനങ്ങള്‍ക്കു സ്‌ക്വാഡിനെ വിവരം അറിയിക്കാം. നമ്പര്‍: 04842369007, 9447817566, 9562258110, 9446327762.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha